അച്ചൻകോവിൽ ആറ്റിൽ ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

അച്ചൻകോവിൽ ആറ്റിൽ ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: അച്ചൻകോവിൽ ആറ്റിൽ ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ചിറ്റൂർ സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അജ്സൽ അജിയുടെ (14) മൃതദേഹമാണ് കല്ലറക്കടവിൽ വെച്ച് കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന മറ്റേ വിദ്യാർത്ഥിക്കായുള്ള തിരച്ചിൽ തുടരുകയാണ്.അജീബ്-സലീന ദമ്പതികളുടെ ഏക മകനാണ് മരിച്ച അജ്സൽ അജി. ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.

Share Email
LATEST
Top