രാജസ്ഥാനിൽ പിക്ക്-അപ്പ് വാൻ അപകടം; ഏഴ് കുട്ടികൾ ഉൾപ്പെടെ 11 മരണം

രാജസ്ഥാനിൽ പിക്ക്-അപ്പ് വാൻ അപകടം; ഏഴ് കുട്ടികൾ ഉൾപ്പെടെ 11 മരണം

രാജസ്ഥാനിലെ ദൗസ ജില്ലയിൽ പുലർച്ചെ നടന്ന ഭീകര റോഡ് അപകടത്തിൽ ഏഴ് കുട്ടികൾ ഉൾപ്പെടെ 11 പേർ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഖാട്ടു ശ്യാം, സലാസർ ബാലാജി ക്ഷേത്രങ്ങൾ സന്ദർശിച്ച് ഉത്തർപ്രദേശിലെ ഇറ്റയിലെ ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന പിക്ക്-അപ്പ് വാൻ, ഹൈവേയിലെ സർവീസ് ലൈനിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്‌നർ ട്രക്കിൽ ഇടിച്ചുകയറിയതാണ് ദുരന്തത്തിന് കാരണം.

പിക്ക്-അപ്പ് വാഹനത്തിൽ 20 പേർ സഞ്ചരിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഏഴ് കുട്ടികളും നാല് സ്ത്രീകളും സ്ഥലത്ത് തന്നെ മരിച്ചു. ചിലരെ ജയ്പൂരിലെ എസ്.എം.എസ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.

ദൗസ പൊലീസ് സൂപ്രണ്ട് സാഗർ അറിയിച്ചു പോലെ, മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാജസ്ഥാൻ സർക്കാരുമായി ഏകോപനം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

Pickup van accident in Rajasthan; 11 dead, including seven children.

Share Email
LATEST
Top