കാനഡില്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട പൈലറ്റ് തിരുവനന്തപുരം സ്വദേശി

കാനഡില്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട പൈലറ്റ് തിരുവനന്തപുരം സ്വദേശി

തിരുവനന്തപുരം: കാനഡയില്‍ വിമാനാപകടത്തില്‍ അപകടത്തില്‍ മരിച്ച പൈലറ്റുമാരില്‍ ഒരാള്‍ തിരുവനന്തപുരം സ്വദേശി. തിരുവനന്തപുരം പൂജപ്പുര സ്വദേശി ഗൗതം സന്തോഷ് (27) ആണ് മരിച്ചതെന്നു സ്ഥിരീകരിച്ചു.

പൂജപ്പുര ചട്ടമ്പിസ്വാമി റോഡ് വിദ്യാധിരാജ നഗര്‍ ‘ശ്രീശൈല’ത്തില്‍ അഡ്വ.കെ.എസ്. സന്തോഷ്‌കുമാര്‍ -എല്‍.കെ.ശ്രീകല ദമ്പതികളുടെ മൂത്ത മകനാണ് ഗൗതം. കാനഡയിലെ ഡിയര്‍ ലേക് വിമാനത്താവളത്തിനു സമീപം ന്യൂഫൗണ്ട് ലാന്‍ഡില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു ചെറു വിമാനം അപകടത്തില്‍പ്പെട്ടത്. കിസിക് ഏരിയല്‍ സര്‍വേ ഇന്‍കോര്‍പറേറ്റഡിന്റെ വിമാനമാണു തകര്‍ന്നത്. ഗൗതമിനൊപ്പമുണ്ടായിരുന്ന സഹ പൈലറ്റും വിമാനാപകടത്തില്‍ മരണപ്പെട്ടിരുന്നു.ഇയാള്‍ കനേഡിയന്‍ പൗരനാണ്.

അപകടത്തില്‍, ഗൗതമിനു പുറമേ കാനഡ സ്വദേശിയായ സീനിയര്‍ പൈലറ്റും മരിച്ചു. . ഗൗതം 2019 മുതല്‍ കാനഡയിലാണു ജോലി ചെയ്യുന്നത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തി വരികയാണെന്നും ഇന്ത്യന്‍ എംബസിയുമായും നോര്‍ക്കയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

Pilot killed in plane crash in Canada was a native of Thiruvananthapuram

Share Email
Top