പോളണ്ടിൽ എയർ ഷോയ്ക്ക് ഇടയിൽ വിമാനം തകർന്നുവീണു:  പൈലറ്റ് കൊല്ലപ്പെട്ടു

പോളണ്ടിൽ എയർ ഷോയ്ക്ക് ഇടയിൽ വിമാനം തകർന്നുവീണു:  പൈലറ്റ് കൊല്ലപ്പെട്ടു

വാർസോ: പോളണ്ടിൽ എയർ ഷോയ്ക്കിടെ  വിമാനം തകർന്നുവീണ് പൈലറ്റ്  കൊല്ലപ്പെട്ടു. മധ്യ പോളണ്ടിലെ റാഡോമിൽ എയർഷോയുടെ റിഹേഴ്സലിനിടെയാണ് പോളിഷ് വ്യോമസേനയുടെ എഫ് 16 യുദ്ധവിമാനം തകർന്നുവീണത്. വാർത്ത സ്‌ഥിരീകരിച്ച പോളീഷ്  ഉപപ്രധാനമന്ത്രി വ്ലാഡിസ്ലാവ് കോസിനിയാക്  വ്യോമസേനയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടായതെന്ന് അറിയിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഉപ പ്രധാനമന്ത്രി  വ്യക്തമാക്കി 

” രാജ്യത്തെ എപ്പോഴും സമർപ്പണത്തോടെയും വലിയ ധൈര്യത്തോടെയും സേവിച്ച ഒരു ഉദ്യോഗസ്ഥൻ. അദ്ദേഹത്തിന്റെ ഓർമകൾക്ക് മുന്നിൽ ആദരാഞ്ജലി അർപ്പിക്കുന്നു. കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അഗാധമായ അനുശോചനം അറിയിക്കുന്നു. വ്യോമസേനയ്ക്കും മുഴുവൻ പോളിഷ് സൈന്യത്തിനും ഇത് വലിയ നഷ്‌ടമാണെന്നും -വ്ലാഡിസ്ലാവ് കോസിനിയാക്  എക്സിൽ കുറിച്ചു.

Plane crashes during air show in Poland: Pilot killed

Share Email
Top