ബെംഗളൂരു മെട്രോയുടെ 19.15 കി.മീ. നീളമുള്ള യെല്ലോ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; 5,056 കോടി രൂപ ചെലവിൽ 16 സ്റ്റേഷനുകൾ

ബെംഗളൂരു മെട്രോയുടെ 19.15 കി.മീ. നീളമുള്ള യെല്ലോ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; 5,056 കോടി രൂപ ചെലവിൽ 16 സ്റ്റേഷനുകൾ

ബെംഗളൂരു മെട്രോയുടെ (നമ്മ മെട്രോ) പുതിയ യെല്ലോ ലൈൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച ഉദ്ഘാടനം ചെയ്തു. ആർ.വി റോഡിൽ നിന്ന് ബൊമ്മസാന്ദ്ര വരെ 19.15 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 16 സ്റ്റേഷനുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 5,056 കോടി രൂപ ചെലവിലാണ് നിർമാണം പൂർത്തിയാക്കിയത്.

ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഗവർണർ താവർ ചന്ദ് ഗഹലോത് എന്നിവർ കൂടെയുണ്ടായപ്പോൾ പ്രധാനമന്ത്രി മെട്രോയിൽ യാത്ര ചെയ്തു. യാത്രയ്ക്കിടെ വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിക്കുകയും ചെയ്തു.

യെല്ലോ ലൈൻ പ്രവർത്തനം ആരംഭിച്ചതോടെ ഹൊസൂർ റോഡ്, സിൽക്ക് ബോർഡ് ജംഗ്ഷൻ, ഇലക്ട്രോണിക്സ് സിറ്റി ജംഗ്ഷൻ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയും എന്നാണ് പ്രതീക്ഷ. നിലവിൽ ഗ്രീൻ, പർപ്പിൾ ലൈനുകൾ പ്രവർത്തിക്കുന്ന ബെംഗളൂരു മെട്രോയിൽ ഇനി യെല്ലോ ലൈനും ചേർന്നു.

അതോടൊപ്പം, മെട്രോ മൂന്നാം ഘട്ടത്തിലെ ഓറഞ്ച് ലൈൻ നിർമ്മാണത്തിനും പ്രധാനമന്ത്രി തുടക്കമിട്ടു. 15,611 കോടി രൂപ ചെലവിൽ 44.65 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് ഓറഞ്ച് ലൈൻ, ഇത് പൂർത്തിയായാൽ നഗരത്തിലെ പൊതുഗതാഗത സംവിധാനം കൂടുതൽ ശക്തിപ്പെടും.

മെട്രോ ഉദ്ഘാടനം മുമ്പ്, മൂന്ന് വന്ദേഭാരത് എക്സ്പ്രസുകൾക്കും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് നിർവഹിച്ചു. കെ.എസ്.ആർ ബെംഗളൂരു-ബെലഗാവി, ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര-അമൃത്സർ, നാഗ്പൂർ-പൂണെ എന്നീ സർവീസുകളാണ് ആരംഭിച്ചത്. ഇതോടെ രാജ്യത്തെ വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 150 ആയി, അതിൽ 11 എണ്ണം കര്‍ണാടകത്തിലാണ് സർവീസ് നടത്തുന്നത്.

Share Email
Top