ബീജീംഗ്: ഇന്ത്യ- അമേരിക്ക താരിഫ് തര്‍ക്കം അതിരൂക്ഷമായി തുടരുന്നതിനിടെ അമേരിക്കയുടെ ബദ്ധ ശത്രുവായ ചൈനയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് എത്തുന്നു. രണ്ടു ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് മോദി ചൈനയിലേക്ക് എത്തുന്നത്.
ഷാംഗ്ഹായ് സഹകരണ ഉച്ചകോടിക്കായി ഇന്ന് ഇന്ത്യന്‍ സമയം വൈകുന്നേരം നാലിനാണ് മോദി ചൈനയിലെത്തുന്നത്.
നാളെ മോദി- ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് കൂടിക്കാഴ്ടച്ച നടക്കും. ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷമുള്ള മോദിയുടെ ആദ്യ ചൈന സന്ദര്‍ശനമാണ്. അമേരിക്ക-ഇന്ത്യ തര്‍ക്കം രൂക്ഷമായതിനിടെയുള്ള ഈ സന്ദർശനത്തിനും കൂടിക്കാഴ്ച്ചയ്ക്കും അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രാധാന്യമാണുള്ളത്.
പരസ്പര ബഹുമാനത്തിലൂടെ ദീര്‍ഘകാല സമീപനത്തിലൂടെ ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചൈനയുമായുള്ള സ്ഥിരമായ ബന്ധം ഇന്തോ-പസഫിക് മേഖലയിലെ സമാധാനത്തിന് അത്യന്താപേക്ഷിതമാണെന്നും അഭിമുഖത്തില്‍ മോദി പറഞ്ഞു.
ഏഴ് വര്‍ഷത്തിനു ശേഷമാണ് മോദി ചൈന സന്ദര്‍ശിക്കുന്നത്.
PM Modi in China today amid India-US tariff dispute













