ന്യൂയോർക്ക്; സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ (യുഎൻജിഎ) വാർഷിക ഉന്നതതല സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും.സെപ്റ്റംബ 26നാണു അദ്ദേഹം ലോക നേതാക്കൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ സംസാരിക്കുക. മോദിക്കു മുൻപ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാർമാറും സംസാരിക്കും. മോദി പ്രസംഗിച്ച ശേഷമാണു പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ചൈനയുടെ ലി കിയാങ് എന്നിവർക്കുളള സമയം.
സെപ്റ്റംബർ 22നാണ് യു എൻ ജനറൽ അസംബ്ലി വാർഷിക ഉന്നതതല സമ്മേളനം തുടങ്ങുന്നത്. 23നു ആദ്യ പ്രസംഗം ബ്രസീൽ പ്രസിഡന്റ് ലുലാ ഡിസിൽവ ആയിരിക്കും നടത്തുക. പിന്നീട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ചൈനയുടെ പ്രസിഡന്റ് ഷി ജിൻ പിങ്ങും സമ്മേളനത്തിന് എത്തുന്നതല്ല എന്നാണ് റിപ്പോർട്ട്. പ്രസംഗിക്കുന്നവരുടെ പട്ടികയിൽ യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സിലിൻസ്കി, ഇറാൻ പ്രസിഡന്റ് മസൂദ് പേസിഷ്കിയാൻ എന്നിവരുമുണ്ട്.
യുഎൻ 80 വയസിൽ എത്തുന്ന ഈ വർഷം സമ്മേളനത്തിന്റെ പ്രമേയം ‘Better Together: 80 Years and More for Peace, Development and Human Rights’ ആയിരിക്കും.
PM Modi may visit US for UNGA session next month