മോദി യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയുമായി ഫോണിൽ സംസാരിച്ചു, നിർണായക സംഭാഷണം പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ്

മോദി യുക്രെയ്ൻ പ്രസിഡന്റ്  സെലെൻസ്കിയുമായി ഫോണിൽ സംസാരിച്ചു, നിർണായക സംഭാഷണം പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ്

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കിയുമായി ഫോണിൽ സംസാരിച്ചു. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പാണ് ഈ സംഭാഷണം നടന്നത്. യുക്രെയ്നുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങൾ സെലെൻസ്കി പ്രധാനമന്ത്രി മോദിയെ അറിയിച്ചു. സമാധാനപരമായ പരിഹാരത്തിനുള്ള ഇന്ത്യയുടെ നിലപാടാണ് മോദി ആവർത്തിച്ചത്. സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാ പിന്തുണയും നൽകാമെന്നും അദ്ദേഹം ഉറപ്പുനൽകി.

റഷ്യ-യുക്രെയ്ൻ സംഘർഷത്തെക്കുറിച്ചും അതിന്റെ മാനുഷിക വശങ്ങളെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു. സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യയുടെ പൂർണ്ണ പിന്തുണയുണ്ടെന്ന് മോദി തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു.

മോദി അടുത്തിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായും സംസാരിച്ചു. യുക്രെയ്ൻ പ്രശ്നത്തിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ചർച്ച ചെയ്തു. സമാധാനപരമായ പരിഹാരത്തിനുള്ള താൽപ്പര്യം ഇന്ത്യ പ്രകടിപ്പിച്ചു. കൂടാതെ, യുഎൻ പൊതുസഭയിൽ മോദിയെ കാണാൻ ആഗ്രഹമുണ്ടെന്ന് സെലെൻസ്കി അറിയിക്കുകയും, മോദി സെലെൻസ്കിയെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്..

Share Email
Top