ഇന്ത്യ- ചൈനാ ബന്ധം കൂടുതല്‍ ഊഷ്മളമാകുമോ? മോദി- ഷി നിര്‍ണായക കൂടിക്കാഴ്ച്ച ഇന്ന്

ഇന്ത്യ- ചൈനാ ബന്ധം കൂടുതല്‍ ഊഷ്മളമാകുമോ? മോദി- ഷി നിര്‍ണായക കൂടിക്കാഴ്ച്ച ഇന്ന്

ടിയാന്‍ജിന്‍ (ബീജിംഗ്): തിരിച്ചടി തീരുവയില്‍ ഇന്ത്യ- അമേരിക്ക ബന്ധം ഉലഞ്ഞു നില്ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ ചൈനയുമായി കൂടുതല്‍ അടുക്കുമോ?. ഇരു രാജ്യങ്ങളും തമ്മില്‍ അതിര്‍ത്തി പ്രശ്‌നത്തില്‍ ഉള്‍പ്പെടെ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ പരിഹാരമുണ്ടാകുമോ? ഉയരുന്നത് വിവിധ ചോദ്യങ്ങളാണ്. ഷാങ്ഹായി കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) ഉച്ചകോടിക്കായി ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചെനീസ് പ്രസിഡന്റാ് ഷി ജിന്‍പിംഗുമായി ടിയാന്‍ജിനില്‍ കൂടിക്കാഴ്ച നടത്തും.

ഷാങ്ഹായി കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) ഉച്ചകോടിക്ക് മുന്നോടിയായി നടക്കുന്ന ഈ കൂടിക്കാഴ്ച, രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുമെന്നാണ് നയതന്ത്ര വിദഗ്ധര്‍ വ്യക്തമാക്കുന്നത്. 10 മാസത്തിനിടെ ഇരു രാഷ്ട്രത്തലവന്‍മാരും രണ്ടാം തവണയാണ് കൂടിക്കാഴ്ച്ച നടത്തുന്നത്.

കഴിഞ്ഞ വര്‍ഷം റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ ഇവരുവരും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഏഴു വര്‍ഷത്തിനു ശേഷമാണ് മോദി വീണ്ടും ചൈന സന്ദര്‍ശിക്കുന്നത്. ഈ സന്ദര്‍ശനത്തിനിടെ നിരവധി ലോക നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്താനിരിക്കുന്നതായും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ഇന്ത്യ-യുഎസ് ബന്ധങ്ങള്‍ വഷളായിരിക്കുന്ന സാഹചര്യത്തിലാണ് മോദി-ഷി കൂടിക്കാഴ്ചയ്ക്കു പ്രത്യേക പ്രാധാന്യം ലഭിക്കുന്നത്. റഷ്യന്‍ എണ്ണ വാങ്ങിയതിന്റെ പേരില്‍ ട്രംപ് ഇന്ത്യക്ക് മേല്‍ 50 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയും ഇന്ത്യയും അതിര്‍ത്തി ചര്‍ച്ചകളില്‍ 10-പോയിന്റ് ധാരണയിലെത്തിയത്. അതിന്റെ തുടര്‍ച്ചയായി തന്നെ ചര്‍ച്ചകള്‍ക്കായി ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയും ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

ഇന്ത്യ-ചൈന ബന്ധത്തില്‍ കാലങ്ങളായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ കുറയുന്നുവെന്നതിനുള്ള പല സൂചനകളും ഇക്കാലയളവില്‍ നിലനില്‍ക്കുന്നു. കൈലാസ് മാന്‍സരോവര്‍ യാത്ര വീണ്ടും തുടങ്ങാനുള്ള തീരുമാനം, ചൈനീസ് ടൂറിസ്റ്റുകള്‍ക്ക് ഇന്ത്യന്‍ വിസ അനുവദിക്കല്‍, നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കല്‍ തുടങ്ങിയവയാണ് ശുഭ സൂചനയായി കാണുന്നത്.

PM Modi to meet Xi Jinping today ahead of SCO summit amid thaw in India-China relations

Share Email
LATEST
Top