വത്തിക്കാന്‍ സിറ്റി: ഗാസയിലെ ശാശ്വത സമാധാനത്തിനായി താന്‍ യാചന നടത്തുകയാണെന്നു ലിയോ പതിനാലാമന്‍ മാര്‍പാപ്പ. വത്തിക്കാനില്‍ വിശ്വാസികളെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലാണ് മാര്‍ പാപ്പ ഗാസയിലെ വെടിനിര്‍ത്തല്‍ അടിയന്തിരമായി നടപ്പാക്കണമെന്ന ആവശ്യം മുന്നോട്ടു വെച്ചത്.
ഗാസയില്‍ ദുരിതത്തില്‍ പെട്ടുനില്ക്കുന്നവര്‍ക്ക് മാനുഷീക സഹായം ലഭ്യമാകണം. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. ഗാസയില്‍ നിന്നുള്ള നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിക്കണം.മാര്‍പാപ്പയുടെ വാക്കുകളെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചാണ് വിശ്വാസികള്‍ സ്വീകരിച്ചത്. ഇതിനിടെ ഗാസയിലെ ഇസ്രയേല്‍ ഹമാസ് പോരാട്ടം രൂക്ഷമായി തുടരുകയാണ്.
അവശ്യസാധനങ്ങളും മരുന്നുകളും ലഭ്യമാകാത്ത സാഹചര്യമാണ് പല മേഖലകളിലും .കഴിഞ്ഞ ദിവസം ആശുപത്രിക്കു നേരെയുണ്ടായ ബോംബ് ആക്രമണത്തില്‍ അഞ്ചു മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 21 പേരുടെ ജീവനാണ് നഷ്ടമായത്. ഗാസ സിറ്റിയിലെ സൈത്തൂന്‍, സബ്ര എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസവും ഇസ്രയേല്‍ ശക്തമായ ആക്രമണങ്ങളാണ് അഴിച്ചു വിട്ടത്.
Pope Leo XIV says he is praying for lasting peace in Gaza