വര്‍ഷങ്ങളായി തുടരുന്നു യുദ്ധം അവസാനിപ്പിക്കാനുള്ള മികച്ച ചുവടുവെയ്പ് :സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ട്രംപിന്റെ പ്രതികരണം

വര്‍ഷങ്ങളായി തുടരുന്നു യുദ്ധം അവസാനിപ്പിക്കാനുള്ള മികച്ച ചുവടുവെയ്പ് :സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ട്രംപിന്റെ പ്രതികരണം

വാഷിംഗ്ടണ്‍ : റഷ്യയും യുക്രെയിനും തമ്മില്‍ നാലുവര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള മികച്ച ചുവടുവെയ്പാണ് യുക്രെയിന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കിയും യൂറോപ്യന്‍ രാഷ്ട്രത്തലവന്‍മാരുമായി നടത്തിയ ചര്‍ച്ചയില്‍ ഫലം കണ്ടതെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. റഷ്യയും യുക്രെയ്നും തമ്മില്‍ സമാധാന സാധ്യതയെക്കുറിച്ച് എല്ലാവര്‍ക്കും പ്രതീക്ഷയുണ്ടെന്നും സെലന്‍സ്‌കിയും പുടിനും തമ്മില്‍ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ശ്രമങ്ങള്‍ ആരംഭിച്ചതായും ട്രംപ് പ്രഖ്യാപിച്ചു.

യൂറോപ്യന്‍ നേതാക്കളുമായും നാറ്റോ ഉദ്യോഗസ്ഥരുമായും വൈറ്റ് ഹൗസില്‍ നടന്ന ഉന്നതതല യോഗത്തിനുശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം. സമാധാനത്തിന്റെ പാതിയിലേക്ക് ഏറ്റവും അടുത്തുകൊണ്ടിരിക്കയാണ്. ഇനി റഷ്യന്‍ പ്രസിഡന്റ് വ്്‌ളാഡിമര്‍ പുടിനും യുക്രെയിന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സിയും നേരിട്ടുള്ള ചര്‍ച്ചകള്‍ക്കായുള്ള നീക്കമാണ് നടത്തുന്നത്. സെലന്‍സ്‌കിയും യൂറോപ്യന്‍ രാഷ്ട്രത്തലവന്‍മാരുമായി നടത്തി കൂടിക്കാഴ്ച്ച വളരെ മികച്ചതായിരുന്നു. അടുത്ത ഘട്ട ചര്‍ച്ചകളെക്കുറിച്ചും ഇവരുമായി ആശയവിനിമയം നടത്തിയെന്നും ട്രംപ് വ്യക്തമാക്കി.

ഫ്രഞ്ച് പ്രസിഡന്റ് എമാനുവല്‍ മാക്രോണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രിഡ്രിക്ക് മേഴ്‌സ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. യുക്രെയിന് യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ചേര്‍ന്ന് നല്‍കുന്ന സുരക്ഷാ ഉറപ്പുകളും യോഗത്തില്‍ ചര്‍ച്ചയായി.
യോഗത്തിനുശേഷം ട്രംപ് റഷ്യന്‍ പ്രസിഡന്റ് പുടിനുമായിഫോണില്‍ സംസാരിച്ചു. 40 മിനിറ്റോളം ഇരുവരും ചര്‍ച്ച നടത്തിയതായാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.

അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രത്യേക ദൗത്യപ്രതിനിധി സ്റ്റീവ് വിറ്റ്്‌കോഫ് എന്നിവരായിരുന്നു ട്രംപിനൊപ്പം സെലന്‍സ്്കിയുമായുള്ള ചര്‍ച്ചയില്‍ പങ്കാളികളയാത്. പുടിന്‍- സെലന്‍സി നേരിട്ടുള്ള ചര്‍ച്ച യുദ്ധത്തിന് അവസാനമാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Possibility of peace: Trump says working to arrange Zelenskyy, Putin meeting

Share Email
LATEST
More Articles
Top