സെലൻസ്കിയുമായി കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ച് പുതിൻ: വലിയ കാര്യമെന്ന് മാർക്കോ റൂബിയോ

സെലൻസ്കിയുമായി കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ച് പുതിൻ: വലിയ കാര്യമെന്ന് മാർക്കോ റൂബിയോ

വാഷിങ്ടൺ: യുക്രൈൻ പ്രസിഡന്റ് വ്ളോദിമിർ സെലൻസ്കിയുമായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ കൂടിക്കാഴ്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ചുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇത് ‘വലിയ കാര്യം’ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര സമാധാന കരാർ ഇല്ലെങ്കിലും മൂന്ന് വർഷത്തെ നീണ്ട യുദ്ധത്തിനിടെ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് തയ്യാറായത് സുപ്രധാനമായ മാറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തീർച്ചയായും സെലൻസ്കിയെ കാണുമെന്നാണ് പുതിൻ പറയുന്നത്. അതൊരു വലിയ കാര്യമാണ്. കൂടിക്കാഴ്ചയ്ക്ക് ശേഷം അവർ സുഹൃത്തുക്കളായി മടങ്ങും എന്നല്ല. ഒരു സമാധാന കരാർ അവർ തമ്മിൽ ഉണ്ടാക്കും എന്ന് എനിക്ക് പറയാനാകില്ല. പക്ഷെ, ഇപ്പോൾ പറയുന്ന കാര്യങ്ങൾ കഴിഞ്ഞ മൂന്ന് വർഷത്തിൽ സംഭവിക്കാത്തതാണെന്ന് റൂബിയോ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇതിന് മുമ്പൊന്നുമുണ്ടാകാത്ത സംഭവമായിരിക്കും അത്. എല്ലാം നല്ലരീതിയിൽ മുന്നോട്ടുപോയാൽ അടുത്ത കൂടിക്കാഴ്ച പുതിൻ-ട്രംപ്-സെലൻസ്കി എന്നിവർ തമ്മിലുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കാം. ആ കൂടിക്കാഴ്ചയിൽ ഒരു അന്തിമ തീരുമാനമുണ്ടായേക്കും. അതാണ് ഇപ്പോൾ തങ്ങൾ ലക്ഷ്യമിടുന്നത്. എന്നാൽ, ഇതുവരെ ആ ലക്ഷ്യത്തിൽ എത്തിയിട്ടില്ലെന്നും ആ ഘട്ടത്തിലേക്ക് എങ്ങനെയാണ് എത്തിച്ചേരുക എന്നതാണ് ചർച്ചയായതെന്നും റൂബിയോ പറഞ്ഞു.

റഷ്യ-യുക്രൈൻ പ്രതിസന്ധി പരിഹരിക്കുന്നതിന് ഡോണാൾഡ് ട്രംപും സംഘവും വളരെ ആഴത്തിലുള്ള സമീപനമാണ് സ്വീകരിച്ചത് എന്നായിരുന്നു റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് ട്രംപ്-പുതിൻ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചത്.

Putin agrees to meet with Zelensky: Marco Rubio says it’s a big deal

Share Email
LATEST
More Articles
Top