ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മോദിയുമായി ഫോണിൽ സംസാരിച്ച് പുടിൻ, അലാസ്ക ഉച്ചകോടി വിവരങ്ങൾ പങ്കുവെച്ചു

ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം  മോദിയുമായി ഫോണിൽ സംസാരിച്ച് പുടിൻ, അലാസ്ക  ഉച്ചകോടി വിവരങ്ങൾ പങ്കുവെച്ചു

ഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചു. അലാസ്ക ഉച്ചകോടിയിലെ ഉക്രെയ്ൻ സമാധാന ചർച്ചകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനാണ് പുടിൻ പ്രധാനമന്ത്രി മോദിയെ വിളിച്ചത് എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ ഉക്രെയ്ൻ യുദ്ധം സമാധാനപരമായി അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ചതിന്റെ വിവരങ്ങൾ പുടിൻ മോദിയുമായി പങ്കുവെച്ചു.

ഉച്ചകോടിക്ക് മൂന്ന് ദിവസത്തിന് ശേഷമാണ് പുടിൻ പ്രധാനമന്ത്രിയെ വിളിച്ചത്. ഉക്രെയ്ൻ വിഷയത്തിൽ സമാധാനപരമായ പരിഹാരത്തിനുള്ള ശ്രമങ്ങളെ ഇന്ത്യ പിന്തുണയ്ക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി പുടിനെ അറിയിച്ചു. കൂടാതെ, കൂടിക്കാഴ്ചയുടെ വിവരങ്ങൾ പങ്കുവെച്ചതിന് പുടിനോട് മോദി നന്ദി അറിയിക്കുകയും ചെയ്തു.

Share Email
Top