ശബ്ദരേഖ നിഷേധിച്ചിട്ടില്ലല്ലോ, കേരളത്തിലെ കോൺഗ്രസിലെ ക്യാൻസറാണ് രാഹുൽ, മുറിച്ചുമാറ്റണം, എംഎൽഎ സ്ഥാനം രാജിവെപ്പിക്കണമെന്നും അൻവർ

ശബ്ദരേഖ നിഷേധിച്ചിട്ടില്ലല്ലോ, കേരളത്തിലെ കോൺഗ്രസിലെ ക്യാൻസറാണ് രാഹുൽ, മുറിച്ചുമാറ്റണം, എംഎൽഎ സ്ഥാനം രാജിവെപ്പിക്കണമെന്നും അൻവർ

മലപ്പുറം: കേരളത്തിലെ കോൺഗ്രസിന് ക്യാൻസർ പോലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്ന് പി.വി. അൻവർ എം.എൽ.എ. രൂക്ഷമായി വിമർശിച്ചു. രാഹുൽ രാജിവെക്കണമെന്ന് വി.ഡി. സതീശൻ പരസ്യമായി ആവശ്യപ്പെടണമെന്നും, ക്യാൻസർ ബാധിച്ചാൽ ശരീരത്തിന്റെ ആ ഭാഗം മുറിച്ചുമാറ്റുന്നതുപോലെ കോൺഗ്രസ് നേതൃത്വം ഈ വിഷയത്തിൽ ഉണർന്ന് പ്രവർത്തിക്കണമെന്നും അൻവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ വസ്തുതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു, കാരണം രാഹുൽ ടെലിഫോൺ സംഭാഷണം നിഷേധിച്ചിട്ടില്ല. രാഹുലിന്റെ രാജി ആവശ്യപ്പെട്ടില്ലെങ്കിൽ കോൺഗ്രസ് ‘ഡേർട്ടി പൊളിറ്റിക്സിന്റെ’ ഭാഗമാകുമെന്നും, ഉപതിരഞ്ഞെടുപ്പ് വന്നാലും കോൺഗ്രസിന് ജയിക്കാനാകുമെന്നും അൻവർ വ്യക്തമാക്കി. രണ്ട് സ്ത്രീകളുടെ പരാതിയുമായി ഒരു യൂത്ത് കോൺഗ്രസ് നേതാവ് തന്നെ സമീപിച്ചിരുന്നുവെന്നും, തെളിവുണ്ടെങ്കിൽ സഹായിക്കാമെന്ന് മറുപടി നൽകിയതായും അൻവർ വെളിപ്പെടുത്തി.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനിടെ രാഹുലുമായി നടത്തിയ കൂടിക്കാഴ്ച വ്യക്തിപരമായിരുന്നുവെന്നും, അതിലെ വിശദാംശങ്ങൾ പുറത്തുപറയാൻ ആഗ്രഹിക്കുന്നില്ലെന്നും പി.വി. അൻവർ വ്യക്തമാക്കി. ഷാഫി പറമ്പിൽ രാഹുൽ വിഷയത്തിൽ പ്രതീക്ഷിച്ച മറുപടി നൽകാത്തതിൽ നിരാശ പ്രകടിപ്പിച്ച അൻവർ, ഈ വിഷയം രാഷ്ട്രീയമല്ലെന്നും രാഹുലിന് മാത്രമേ കൃത്യമായ മറുപടി നൽകാനാകൂ എന്നും അടിവരയിട്ടു. രാഹുലിന്റെ മൗനം കാരണം തനിക്ക് വൻതോതിൽ സൈബർ ആക്രമണം നേരിടേണ്ടി വന്നതായും അൻവർ ആരോപിച്ചു.

Share Email
Top