അമിത് ഷായെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം; ചൈബാസ കോടതിയിൽ നേരിട്ട് ഹാജരായി

അമിത് ഷായെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം; ചൈബാസ കോടതിയിൽ നേരിട്ട് ഹാജരായി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ചു. ജാർഖണ്ഡിലെ ചൈബാസയിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് ജാമ്യത്തിന് അനുമതി നൽകിയിരിക്കുന്നത്.

രാവിലെ 10.55നാണ് രാഹുൽ ഗാന്ധി കോടതിയിലെത്തിയത്, ജാമ്യത്തിന് നേരിട്ട് ഹാജരാവുകയായിരുന്നു. 2018-ലെ ഒരു തെരഞ്ഞെടുപ്പ് റാലിയിലാണ് അമിത് ഷായെതിരെ വിവാദ പരാമർശം നടത്തിയതെന്ന് ആരോപണം

“ഏത് കൊലപാതകിക്കും ബിജെപിയുടെ ദേശീയ അധ്യക്ഷനാകാം” എന്നായിരുന്നു രാഹുലിന്റെ പരാമർശം എന്നാണ് പരാതിയിലെ വിശദീകരണം.

പ്രതാഭ് യാദവ് എന്നയാളാണ് ഈ പരാമർശം ചോദ്യം ചെയ്ത് ചൈബാസ കോടതിയെ സമീപിച്ചത്. കേസിന്റെ പശ്ചാത്തലത്തിൽ ജൂൺ 26ന് ഹാജരാകണമെന്ന് കോടതിയുടെ നിർദ്ദേശമുണ്ടായിരുന്നു, എന്നാൽ രാഹുൽ ജാർഖണ്ഡ് ഹൈക്കോടതിയെ സമീപിച്ച് ഹാജരാവാനുള്ള തീയതി ആഗസ്റ്റ് 6ലേക്ക് മാറ്റിയിരുന്നു.

“ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം രാഹുൽ ഹാജരാകുകയായിരുന്നു. എല്ലാ നിയമനടപടികളും വേണ്ടവിധം തുടരുമെന്നും ഈ കേസ് 2018 ൽ രജിസ്റ്റർ ചെയ്‌ത മാനനഷ്ട കേസ് ആണെന്നും” അഭിഭാഷകൻ പ്രണവ് ദരിപ പറഞ്ഞു.

രാഹുൽ ഗാന്ധിക്കെതിരെ ഉത്തരപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും സമാനമായ പരാമർശങ്ങൾക്കുമായി നിരവധി മാനനഷ്ട കേസുകൾ നിലവിലുണ്ട്.

Rahul Gandhi Granted Bail in Defamation Case Over Remarks Against Amit Shah; Appears Personally in Chaibasa Court

Share Email
LATEST
Top