‘ഒന്നുകിൽ സത്യവാങ്മൂലം നൽകണം, ഇല്ലെങ്കിൽ രാജ്യത്തോട് മാപ്പ് പറയണം’, രാഹുലിനെതിരെ ഇലക്ഷൻ കമ്മീഷൻ

‘ഒന്നുകിൽ സത്യവാങ്മൂലം നൽകണം, ഇല്ലെങ്കിൽ രാജ്യത്തോട് മാപ്പ് പറയണം’, രാഹുലിനെതിരെ ഇലക്ഷൻ കമ്മീഷൻ

ദില്ലി : വോട്ടർപട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച് രാഹുൽ ഗാന്ധി നടത്തിയ ആരോപണങ്ങൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ. രാഹുൽ ഗാന്ധി ഒന്നുകിൽ സത്യവാങ്മൂലം സമർപ്പിക്കുകയോ അതില്ലെങ്കിൽ രാജ്യത്തോട് മാപ്പ് പറയുകയോ ചെയ്യണമെന്ന് ഇലക്ഷൻ കമ്മീഷൻ ആവശ്യപ്പെട്ടു.

കർണാടകയിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ ഒരു ലക്ഷത്തിലധികം വ്യാജ വോട്ടുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. കർണാടകയിലെ കോൺഗ്രസ് സർക്കാർ തന്നെ ജാതി സെൻസസ് നടത്താൻ ഈ വോട്ടർപട്ടിക ഉപയോഗിക്കുന്നുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.

രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, അദ്ദേഹം തെളിയിക്കാൻ തയ്യാറല്ലെങ്കിൽ രാജ്യത്തോട് മാപ്പ് പറയണമെന്നും ഇലക്ഷൻ കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. മുമ്പ് മഹാരാഷ്ട്രയിലെ വോട്ടർപട്ടികയെക്കുറിച്ച് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്കും കൃത്യമായ രേഖാമൂലമുള്ള പരാതി നൽകിയിട്ടില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. കൂടാതെ, വോട്ടർപട്ടികയിലെ പ്രശ്നങ്ങളെക്കുറിച്ച് പരാതി നൽകാൻ നിയമപരമായ വഴികൾ രാഹുൽ ഗാന്ധി ഉപയോഗപ്പെടുത്തിയില്ലെന്നും കമ്മീഷൻ ആരോപിച്ചു.

Share Email
Top