കരിങ്കൊടി പ്രതിഷേധവുമായി എത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് മധുരം സമ്മാനിച്ച് രാഹുല്‍ ഗാന്ധി

കരിങ്കൊടി പ്രതിഷേധവുമായി എത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് മധുരം സമ്മാനിച്ച് രാഹുല്‍ ഗാന്ധി

പാറ്റ്‌ന: തനിക്കു നേരെ കരിങ്കൊടി പ്രതിഷേധവുമായി എത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് മധുരം സമ്മാനിച്ച് രാഹുല്‍ ഗാന്ധി. ബീഹാറില്‍ രാഹുല്‍ നടത്തുന്ന യാത്രയ്ക്കിടയിലാണ് കരിങ്കൊടി പ്രതിഷേധവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എത്തിയത്

.പ്രതിഷേധവുമായി എത്തിയവര്‍ക്ക് നേരെ രാഹുല്‍ മിഠായി നല്കുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നുണ്ട്. ബിഹാറിലെ ആരായില്‍ നടന്ന റാലിക്കിടയിലാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രാഹുലിനെതിരെ കരിങ്കൊടി വീശിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മാതാവിനെയും അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ബിഹാറില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത റാലിയില്‍ ചിലര്‍ നടത്തിയെന്ന് ആരോപിച്ചായിരുന്നു യുവമോര്‍ച്ച പ്രതിഷേധം.

വാഹനം നിര്‍ത്തി പ്രവര്‍ത്തകര്‍ക്ക് നേരെ മിഠായി നീട്ടുകയായിരുന്നു രാഹുല്‍. രാഹുല്‍ bഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയില്‍ ചിലര്‍ പ്രധാനമന്ത്രി മോദിയെയും അദ്ദേഹത്തിന്റെ അമ്മയെയും അധിക്ഷേപിക്കുന്ന പ്രസ്താവനകള്‍ നടത്തിയെന്നാണ് ആരോപണം.

രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെയായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധം.

Rahul give sweets to bjp workers in bihar

Share Email
LATEST
More Articles
Top