തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചു. രാഹുലിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി മണിക്കൂറുകള്‍ക്കുള്ളലാണ് രാജി. പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവരും രാജി ആവശ്യവുമായി മുന്നില്‍ വന്നതോടെയാണ് രാജിയിലേക്ക് കലാശിച്ചത്.
മുഖം നോക്കാതെ നടപടി ഉണ്ടാവുമെന്നു രാവിലെ തന്നെ പ്രതിപക്ഷനേതാവ് വ്യക്തമാക്കിയിരുന്നു ആരായാലും വിട്ടുവീഴ്ച്ചയില്ലാത്ത നടപടി സ്വീകരിക്കും. മകളെപ്പോലെ കാണുന്ന കുട്ടിയാണ് പരാതി നല്കിയത്. ആരോപണമുയര്‍ന്ന രാഹുലിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു നടപടിയുടെ കാര്യങ്ങള്‍ പ്രതിപക്ഷനേതാവ് വിശദീകരിച്ചത്. പരിശോധിച്ച് പരാതിയുടെ ഗൗരവം പരിഗണിച്ച് ആരോപണ വിധേയന്റെ കൂടി അഭിപ്രായം കേട്ട ശേഷമായിരിക്കും നടപടി.
കോണ്‍ഗ്രസിന്റെ ഒരു കേന്ദ്രത്തില്‍ പരാതിയുമായി രംഗത്തു വന്ന ആ കുട്ടിക്കെതിരേ സൈബര്‍ ആക്രമണം നടത്താന്‍ അനുവദിക്കില്ല. ക കാര്യത്തില്‍ സംഘടനാപരമായി എടുക്കേണ്ട നടപടികള്‍ സ്വീകരിക്കും. പരാതിക്കാരിയായ പെണ്‍കുട്ടിയെ പ്രകോപിപ്പിക്കാന്‍ സിപിഎമ്മിന്റെ ഭാഗത്തു നിന്നും വലിയ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ രാഹുലിനെതിരേ നടപടി വേണമെന്ന ആവശ്യം യൂത്ത് കോണ്‍ഗ്രസിനുള്ളിലും അതിശക്തമായി.
ഈ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള ആരും രാജി വെയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നു രാഹുല്‍ മാങ്കൂട്ടം പ്രതികരിച്ചു. ഈ അടുത്ത കാലം വരെ യുവനടിയുമായി നല്ല ബന്ധമുണ്ടായിരുന്നു. അവര്‍ എന്റെ നല്ല സുഹൃത്താണ്. നാളെകളിലും അവര്‍ എന്റെ നല്ല സുഹൃത്തായിരിക്കും. ഇപ്പോഴും എന്റെ ബോധ്യം ഈ രാജ്യത്തെ നിയമസംവിധാനത്തിനോ ഭരണഘടനയ്‌ക്കോ വിരോധമായി ഒന്നും ചെയ്തിട്ടില്ല. പരാതിയുണ്ടെങ്കില്‍ അവര്‍ കോടതിയെ സമീപിക്കണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.
Rahul Mangkoot resigns as Youth Congress president