രാഹുല്‍ മാങ്കൂുട്ടത്തിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമീകാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

രാഹുല്‍ മാങ്കൂുട്ടത്തിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമീകാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: ഗുരുതരമായ ലൈംഗീക ആരോപണങ്ങള്‍ നേരിട്ട യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമീകാംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു എന്നാല്‍ എംഎല്‍എ സ്ഥാനത്ത് രാഹുല്‍ തുടരും. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം നേതാക്കള്‍ക്കിടയില്‍ ശക്തമായിരുന്നു.

നിലവിലെ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ അത് പ്രതികൂലമാകുമെന്ന സൂചനയിലാണ് എംഎല്‍എ സ്ഥാനത്തുനിന്നുള്ള രാജി ഒഴിവാക്കിയത്. രാജിയില്ലെന്നും സസ്‌പെന്‍ഷനില്‍ ഒതുക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഒടുവിലാണ് രാഹുലിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുളള നടപടി പാര്‍ട്ടിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ട്രാന്‍സ്ജന്‍ഡര്‍ യുവതി ഉള്‍പ്പെടെയുള്ളവര്‍ രാഹുലിനെതിരേ ശക്തമായ ആരോപണവുമായി രംഗത്തു വന്നിരുന്നു.

പലരീതിയില്‍ ഇതിനെതിരേ പ്രതിരോധം തീര്‍ക്കാന്‍ രാഹുല്‍ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് പാര്‍ട്ടിയുടെ പ്രാഥമീകാംഗത്വത്തില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം വന്നത്.

Rahul Mangkuttathil suspended from primary membership of Congress

Share Email
LATEST
Top