വടകര: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ അയാള്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചെന്ന പ്രതികരണവുമായി ഷാഫി പറമ്പില്‍ എം.പി. ഇതിനു ശേഷവും ഇപ്പോള്‍ ഉണ്ടാവുന്ന ആരോപണങ്ങള്‍ കോണ്‍ഗ്രസിനെ നിശബ്ധമാക്കാനുള്ള നീക്കമാണെന്നും ഷാഫി വടകരയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
താന്‍ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്നും മുങ്ങിയെന്ന പരാമര്‍ശം തെറ്റാണെന്നും ഷാഫി പറഞ്ഞു. ബിഹാറില്‍ പോയത് പാര്‍ട്ടി ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ്. രാഹുലിനെതിരെ നിയമപരമായ ഒരു പരാതിയുമില്ലെന്നും ആരോപണം വന്നയുടന്‍ രാഹുല്‍ രാജി പ്രഖ്യാപിച്ചുവെന്നുമാണ് രാഹുലിനെതിരേയുള്ള ആരോപണങ്ങളെക്കുറിച്ച് ഷാഫി പ്രതികരിച്ചത്.
സംഘടന ചുമതല ഒഴിഞ്ഞിട്ടും കോണ്‍ഗ്രസിനെ ധാര്‍മികത പഠിപ്പിക്കുകയാണ്. വിവാദങ്ങളില്‍ കോണ്‍?ഗ്രസ് നിര്‍വീര്യമാകില്ലെന്നും ഷാഫി വ്യക്തമാക്കി. രാജി ആവശ്യപ്പെടാന്‍ സിപിഎമ്മിനും ബിജെപിക്കും ധാര്‍മികതയെന്തെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.
Rahul resigned as soon as the allegations were raised; Shafi responds