രാഹുല്‍ മാങ്കൂട്ടത്തില്‍ പടിക്ക് പുറത്തേയ്ക്ക്; എംഎല്‍എ സ്ഥാനവും രാജിവെയ്ക്കും?

രാഹുല്‍ മാങ്കൂട്ടത്തില്‍ പടിക്ക് പുറത്തേയ്ക്ക്; എംഎല്‍എ സ്ഥാനവും രാജിവെയ്ക്കും?

തിരുവനന്തപുരം: യുവതികളുടെ വിവാദ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനവും രാജിവച്ചേക്കും. ഇതു സംബന്ധിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ തന്നെയാണ് സൂചനകള്‍ നല്കിയത്.

രാഹുലിനെതിരേയുള്ള പരാതികള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവെച്ചത് ആദ്യ പടിയെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ പ്രതികരണങ്ങള്‍ രാഹുലിന്റെ എംഎല്‍എ പദവിയില്‍ നിന്നുള്ള രാജിയിലേക്കും  സൂചന നല്കുന്നു.  

പാര്‍ട്ടിയെ പൂര്‍ണമായും പ്രതിരോധത്തിലാക്കിയ രാഹുലിന്റെ പ്രവര്‍ത്തനത്തിനെതിരേ വ്യാപക പ്രതിഷേധമാണ് പാര്‍ട്ടിക്കുള്ളിലും ഉയരുന്നത്. ഇടതുപക്ഷവും ബിജെപിയും രാഹുലിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് പൂര്‍ണമായും പ്രതിരോധ ത്തിലായിരിക്കയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ളവ അടുത്തു വരുന്ന സാഹചര്യത്തില്‍ രാഹുലിനെതിരേ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പാര്‍ട്ടിക്ക് അത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. മുഖം നോക്കാതെ നടപടിയെന്ന പ്രതിപക്ഷനേതാവിന്റെ ഇന്നത്തെ പ്രതികരണം രാഹുലിന്റെ രാജി ഉടനെന്ന സൂചനയാണ് നല്കുന്നത്.

ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ  പ്രതിഷേധം കൂടുതല്‍ കടുപ്പിക്കാനാണ് സിപിഎമ്മിന്റെയും ബിജെപിയുടേയും തീരുമാനം. ദിവസങ്ങള്‍ കഴിയും തോറും രാഹുലിനെതിരേ കൂടുതല്‍ പരാതികളുമായി യുവതികള്‍ രംഗത്തെ വന്നത് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലുമാക്കി

രാഹുലിനെതിരേ  ഗുരുതര വെളിപ്പെടുത്തലുകള്‍ യുവതികള്‍ നടത്തിയ പശ്ചാത്തലത്തില്‍ അമേരിക്കയിലെ വിവിധ പരിപാടികളില്‍ നിന്നും രാഹുലിനെ സംഘാടകര്‍ ഒഴിവാക്കി.ചിക്കാഗോ സോഷ്യല്‍ ക്ലബ് നടത്തുന്ന അന്താരാഷ്ട്ര വടംവലി മത്സരവുമായി ബന്ധപ്പെട്ട പരിപാടിയില്‍ നിന്നാണ് രാഹുലിനെ ഒഴിവാക്കിയത്. രാഹുലായിരുന്നു പരിപാടിയിലെ മുഖ്യാതിഥി. രാഹുലിനെ പരിപാടിയില്‍ പങ്കെടുപ്പിക്കേണ്ടെന്നാണ് സംഘാടകരുടെ നിലപാട്. ആരോപണങ്ങള്‍ക്ക് പിന്നാലെ പാലക്കാട് നഗരസഭയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പരിപാടിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു.

Rahul steps down from Mangkoota; Will he resign as MLA too?

Share Email
Top