രാഹുല്‍ എംഎല്‍എയായി തുടരും: പാർട്ടി ഭാരവാഹിത്വത്തിൽ സസ്‌പെന്‍ഷന്‍ പ്രഖ്യാപിച്ച് കെപിസിസി അധ്യക്ഷന്‍

രാഹുല്‍ എംഎല്‍എയായി തുടരും: പാർട്ടി ഭാരവാഹിത്വത്തിൽ സസ്‌പെന്‍ഷന്‍ പ്രഖ്യാപിച്ച് കെപിസിസി അധ്യക്ഷന്‍

കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ എല്ലാ പദവികളും രാജിവെച്ചതായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരേ ഉയര്‍ന്നു വന്ന ആരോപണം ഗൗരവത്തോടെ കാണുന്നതെന്നു കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ സണ്ണി ജോസഫ് അറിയിച്ചു.

രാഹുല്‍ പ്രശ്‌നം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായും യുഡിഎഫ് കണ്‍വീനറുമായി ചര്‍ച്ചകള്‍ നടത്തി. പാര്‍ട്ടിക്കോ നിയമപരമായി പോലീസിനോ രാഹുലിനെതിരേ പരാതികള്‍ എവിടേയും ലഭിച്ചിട്ടില്ല. എവിടേയും ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കില്ല.

രാജി ആവശ്യപ്പെടാനുള്ള ധാര്‍മിക അവകാശം ഇടതുപക്ഷത്തിനില്ല. പോലീസ് മുമ്പ് എഫ്‌ഐആര്‍ ഇട്ട കേസുകൡ പോലും രാജിവെച്ച സംഭവങ്ങള്‍ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. ആവശ്യമായ കാര്യങ്ങള്‍ ആവശ്യമായ തീരുമാനമെടുക്കുമെന്നും സണ്ണി ജോസഫ് അറിയിച്ചു.

Rahul will continue as MLA: KPCC president announces suspension

Share Email
Top