കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹരജി പരിഗണിക്കുന്ന ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ച്, പരാതിക്കാരിയുടെയും വേടന്റെയും വാദം കേൾക്കും.
കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ വേടനെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പോലീസിന് നിർദേശം നൽകിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷയെ എതിർക്കുന്നതിനുള്ള കൂടുതൽ രേഖകൾ ഹാജരാക്കാൻ പരാതിക്കാരിയുടെ അഭിഭാഷകൻ സമയം ആവശ്യപ്പെട്ടതിനാലാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ വാദം കോടതിയിൽ ആവർത്തിച്ചു. എന്നാൽ വിവാഹ വാഗ്ദാനം നൽകിയെന്നതുകൊണ്ട് മാത്രം ക്രിമിനൽ കുറ്റം നിലനിൽക്കണമെന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. വേടൻ സ്ഥിരം കുറ്റവാളിയാണെന്നും തനിക്കെതിരെ ഉയർന്നിട്ടുള്ള മറ്റ് പരാതികൾ നിയമത്തിന്റെ ദുരുപയോഗമാണെന്നും വേടൻ കോടതിയിൽ വാദിച്ചു.