ബിജെപിയിലും പീഡന പരാതി, സി കൃഷ്ണകുമാറിനെതിരെ പാലക്കാട് സ്വദേശിനി ബിജെപി അധ്യക്ഷന് പീഡന പരാതി നൽകി

ബിജെപിയിലും പീഡന പരാതി, സി കൃഷ്ണകുമാറിനെതിരെ പാലക്കാട് സ്വദേശിനി ബിജെപി അധ്യക്ഷന് പീഡന പരാതി നൽകി

തിരുവനന്തപുരം : ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിനെതിരെ പീഡന പരാതി. പാലക്കാട് സ്വദേശിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. പാർട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനാണ് യുവതി പരാതി നൽകിയത്. ഇ-മെയിൽ വഴിയാണ് ഇവർ പരാതി സമർപ്പിച്ചത്. പരാതി ലഭിച്ചതായി രാജീവ് ചന്ദ്രശേഖർ യുവതിയെ അറിയിച്ചിട്ടുണ്ട്. രണ്ട് ദിവസം മുമ്പാണ് പരാതി നൽകിയത്. പരാതി പരിശോധിക്കാമെന്ന് ചന്ദ്രശേഖറിന്റെ ഓഫീസ് ഉറപ്പ് നൽകി. പരാതി കൃഷ്ണകുമാർ തള്ളി. സ്വത്ത് തര്‍ക്കവും കുടുംബ പ്രശ്നവുമാണ് പരാതിക്ക് പിന്നിലെന്നും പരാതിക്ക് പിന്നിൽ സന്ദീപ് വാര്യറാണെന്നും കൃഷ്ണകുമാർ ആരോപിച്ചു.

Share Email
Top