റാപ്പര്‍ വേടനെ കണ്ടെത്താനായില്ല: ഫോണ്‍ കസ്റ്റഡിയിലെടുത്ത് പോലീസ്

റാപ്പര്‍ വേടനെ കണ്ടെത്താനായില്ല: ഫോണ്‍ കസ്റ്റഡിയിലെടുത്ത് പോലീസ്

കൊച്ചി: യുവതി നല്കിയ ബലാത്സംഗ കേസില്‍ പ്രതിയായ റാപ്പര്‍ ഗായകന്‍ വേടനു വേണ്ടിയുള്ള തെരച്ചില്‍ സജീവമാക്കി പോലീസ്. വേടനെ കണ്ടെത്താനായില്ലെന്നും തൃശൂരിലെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ വേടന്റെ ഫോണ്‍ കണ്ടെത്തിയതായും അന്വേഷണ സംഘം അറിയിച്ചു.

യുവതി പരാതി നല്കിയതിനു പിന്നാലെ വേടന്‍ ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം. അതിനിടെ പരാതിക്കാരിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
രമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം അറസ്റ്റ് മതിയെന്നായിരുന്നു പൊലീസിന്റെ തീരുമാനം. യുവതിയുമായി സാമ്പത്തിക ഇടപാട് നടത്തിയത് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

മുന്‍കൂര്‍ ജാമ്യം തേടി വേടന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ മാസം 18നാണ് ഹൈക്കോടതി ജാമ്യ ഹര്‍ജി പരിഗണിക്കുക. തനിക്കെതിരെ പരാതി നല്‍കുമെന്ന് യുവതി ഭീഷണി സന്ദേശം തനിക്കും മാനേജര്‍ക്കും അയച്ചിരുന്നുവെന്നും വേടന്റെ ജാമ്യ ഹര്‍ജിയില്‍ പറയുന്നു.

2021 ഓഗസ്റ്റ് ഒന്നിനും 2023 മാര്‍ച്ച് 31നും ഇടയില്‍ പല തവണകളായി വേടന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ മൊഴി. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ തൃക്കാക്കര പൊലീസാണ് കേസെടുത്തത്. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.

Rapper hunter could not be found: Police seize phone

Share Email
LATEST
More Articles
Top