തിരുവനന്തപുരം: പീഡനപരാതി കേസില്‍ ഒളിവില്‍ പോയ റാപ്പര്‍ വേടനെതിരേ മറ്റു രണ്ടു ലൈംഗീകാതിക്രമ പരാതിയുമായി യുവതികള്‍. മുഖ്യമന്ത്രിക്ക് യുവതികള്‍ പരാതി നല്കിയതായാണ് വാര്‍ത്തകള്‍ പുറത്തുവന്നിട്ടുള്ളത്. നിലവില്‍ തൃക്കാക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ വേടന്‍ ഒളിവിലാണ്. ഈ കേസ് ഇന്നാണ് കോടതി പരിഗണിക്കുന്നത്.
ഇതിനിടെയാണ് രണ്ടു പരാതികള്‍ കൂടി വന്നിട്ടുള്ളത്.മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികള്‍ ഡിജിപിക്ക് ഇന്ന് കൈമാറുമെന്നാണു വിവരം.പരാതിക്കാരില്‍ ഒരു യുവതി 2020ലാണ് ലൈംഗീകാതിക്രമം നടന്നതെന്നു പറയുന്നു. 2021ലാണ് രണ്ടാമത്തെ പരാതി.തൃക്കാക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ വേടന്‍ ഇപ്പോള്‍ ഒളിവിലാണ്.
2021 ഓഗസ്റ്റ് ഒന്നിനും 2023 മാര്‍ച്ച് 31നും ഇടയില്‍ പല തവണകളായി വേടന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നായിരുന്നു ബലാത്സംഗക്കേസിന് ആധാരമായ യുവ ഡോക്ടറുടെ മൊഴി. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്തു എന്നും പരാതിയില്‍ പറഞ്ഞിരുന്നു. യുവ ഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പൊലീസാണ് കേസെടുത്തത്. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.
വിവാഹ വാഗ്ദാനം നല്‍കിയ ശേഷമായിരുന്നു പീഡനം. തുടര്‍ച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് വേടന്‍ പിന്‍മാറി. വേടന്റെ പിന്മാറ്റം തന്നെ മാനസികമായി തളര്‍ത്തിയെന്നും ഡിപ്രഷനിലായെന്നും യുവതി പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ആളുകള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്.
Rapper Vedan faces another sexual assault complaint; two young women have filed the complaint