കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ റാപ്പര്‍ വേടന് മുന്‍കൂര്‍ ജാമ്യം നല്കി ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ ബഞ്ചാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സ്‌പെ്റ്റംബര്‍ ഒന്‍പതിന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വേടനെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്ന് കേസ് വീണ്ടും പരിഗണിച്ചത്.
യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വേടനെതിരേ തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിരവധി തവണ തന്നെ പീഡിപ്പിച്ചുവെന്നും പല സ്ഥലങ്ങളിലുമെത്തിച്ച് തന്നെ പീഡിപ്പിച്ചെന്നുമായിരുന്നു പരാതിക്കാരിയുടെ മൊഴി.
2021 ആഗസ്റ്റ് മുതല്‍ മാര്‍ച്ച് 2023 വരെയാണ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.ആരാധനകെനന്ന നിലയിലാണ് റാപ്പര്‍ വേടനുമായി അടുത്തതെന്നും പിന്നീട് പ്രണയത്തിലാകുകയായിരുന്നുവെന്നും വിവാഹവാഗ്ധാനം നടത്തി പീഡിപ്പിക്കുകയായിരുന്നുവെന്നും മൊഴിയിലുണ്ട്.ആദ്യം യുവതി പരാതി നല്കിയതിനു പിന്നാലെ രണ്ടു യുവതികള്‍ കൂടി വേടനെതിരേ പരാതിയുമായി രംഗത്തെത്തിയിരുന്നു.
Rapper Vedan granted anticipatory bail; to appear before investigating officer on September 9