ലിൻസ് താന്നിച്ചുവട്ടിൽ
ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിൽ യുവജനങ്ങളുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ‘രാരീരം 25’ എന്ന പേരിൽ ഒരു കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഇടവകയിലെ ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികളെയാണ് പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഓഗസ്റ്റ് 11-ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ രാത്രി 8 മണി വരെയാണ് പരിപാടി. കഴിഞ്ഞ രണ്ട് മാസമായി എല്ലാ ഞായറാഴ്ചകളിലും നടന്നുവന്നിരുന്ന ‘ഉണ്ണിക്കളരി’, ‘ഗുരുകുലം’ എന്നീ പഠനപദ്ധതികളുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ബൈബിൾ വിജ്ഞാന ക്ലാസുകൾ, വിവിധതരം കളികൾ, പാട്ടുകൾ, ചിത്രരചന എന്നിവ കൂട്ടായ്മയുടെ ഭാഗമായി ഉണ്ടാവും.
ഹന്നാ ചേലയ്ക്കൽ, എലെയ്ൻ ഒറ്റത്തയ്ക്കൽ, സാറ മുളയാനിക്കുന്നേൽ, സെറീന മുളയാനിക്കുന്നേൽ, അൽഫോൻസ പുള്ളോർക്കുന്നേൽ എന്നിവരാണ് ‘രാരീരം 25’ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത്.
‘Rareeram 25’ for children: Youth gathering in Bensonville