ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍ കുട്ടികള്‍ക്കായി യുവജനങ്ങള്‍ ഒരുക്കിയ ‘രാരീരം 25’ കൂട്ടായ്മ ഏറെ പുതുമ നിറഞ്ഞതായി മാറി. ഒന്നg മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികളെ ഉള്‍പെടുത്തി ഓഗസ്റ്റ് 11 തിങ്കള്‍ വൈകിട്ട് രണ്ടു മുതല്‍ എട്ടു വരെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

കഴിഞ്ഞ രണ്ടു മാസങ്ങളായി എല്ലാ ഞായറാഴ്ചകളിലും സംഘടിപ്പിച്ചു പോന്ന ‘ഉണ്ണിക്കളരി’, ‘ഗുരുകുലം’ പാഠ്യപദ്ധതിയുടെ ഭാഗമായിട്ടാണ് യുവജനങ്ങള്‍ ഇത് സംഘടിപ്പിച്ചത്. ബൈബിള്‍ വിജ്ഞാന ക്ലാസുകള്‍ , വിവിധ കളികള്‍, പാട്ടുകള്‍, ചിത്രരചനകള്‍ തുടങ്ങിയവ പുതുമയോടെ ഉള്‍പ്പെടുത്തി.

ഹന്നാ ചേലയ്ക്കല്‍, എലെയ്ന്‍ ഒറ്റത്തയ്ക്കല്‍, സാറ മുളയാനിക്കുന്നേല്‍, സെറീന മുളയാനിക്കുന്നേല്‍, അല്‍ഫോന്‍സ പുള്ളോര്‍ക്കുന്നേല്‍ എന്നിവര്‍ ‘രാരീരം 25’ന് നേതൃത്വം നല്‍കി. പുതിയ അധ്യയന വര്‍ഷത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുമ്പോള്‍ കുട്ടികള്‍ക്ക് ‘ രാരീരം ‘പോലെ ഹൃദ്യമായിരുന്നു.


‘Rariram 25’ at Bensonville Parish, a children’s wonderland