ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് വിവാദം: ഇൻഫ്ലുവൻസർ ജാസ്മിൻ ജാഫറിനെതിരെ പരാതി

ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് വിവാദം: ഇൻഫ്ലുവൻസർ ജാസ്മിൻ ജാഫറിനെതിരെ പരാതി

ഗുരുവായൂർ ക്ഷേത്ര തീർത്ഥക്കുളത്തിൽ സോഷ്യൽ മീഡിയ റീൽസ് ചിത്രീകരിച്ച ഇൻഫ്ലുവൻസർ ജാസ്മിൻ ജാഫറിനെതിരെ പോലീസ് പരാതിയെടുത്തു. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററാണ് പരാതി നൽകിയത്.

വിലക്കുകൾ മറികടന്ന് തീർത്ഥക്കുളത്തിൽ കാൽ കഴുകി റീൽസ് ചിത്രീകരിച്ചതായും, ഹൈക്കോടതി നിരോധിച്ച നടപ്പുരയിലും വീഡിയോ എടുത്തതായും പരാതിയിൽ പറയുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ അഹിന്ദുക്കളുടെ പ്രവേശനത്തിന് വിലക്കുള്ളതിനിടെയാണ് ദൃശ്യം പകർത്തിയതെന്നുമാണ് ആരോപണം. മതവികാരം വ്രണപ്പെടുത്തുകയും കലാപാഹ്വാനം ഉയർത്തുകയും ചെയ്ത നടപടിയാണ് നടന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

പൊലീസിന് ലഭിച്ച പരാതി കോടതിക്ക് കൈമാറിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് ജാസ്മിൻ പങ്കുവെച്ച വീഡിയോ നിരവധി പേർ കണ്ടുകഴിഞ്ഞു. വിഷയത്തിൽ ഇതുവരെ ജാസ്മിൻ പ്രതികരിച്ചിട്ടില്ല. പരാതിയെ തുടർന്നു നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Reels Controversy at Guruvayur Temple: Complaint Filed Against Influencer Jasmin Jaffer

Share Email
Top