അമ്പത് വർഷത്തിലേറെയായി ഇന്ത്യയിൽ തപാൽ വകുപ്പ് നൽകിവന്നിരുന്ന രജിസ്റ്റേർഡ് പോസ്റ്റ് നിർത്തലാക്കുന്നു; സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കും

അമ്പത് വർഷത്തിലേറെയായി ഇന്ത്യയിൽ തപാൽ വകുപ്പ് നൽകിവന്നിരുന്ന  രജിസ്റ്റേർഡ് പോസ്റ്റ്  നിർത്തലാക്കുന്നു; സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കും

ന്യൂഡൽഹി: അമ്പത് വർഷത്തിലേറെയായി ഇന്ത്യയിൽ തപാൽ വകുപ്പ് നൽകിവന്നിരുന്ന രജിസ്റ്റേർഡ് പോസ്റ്റ് സേവനം നിർത്തലാക്കാൻ തീരുമാനിച്ചു. ഈ സേവനം 2025 സെപ്റ്റംബർ ഒന്നു മുതൽ സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കും.

വിശ്വാസ്യതയും കുറഞ്ഞ നിരക്കും നിയമസാധുതയും കാരണം ഏറെ ജനപ്രീതി നേടിയിരുന്ന ഒരു സേവനമായിരുന്നു രജിസ്റ്റേർഡ് പോസ്റ്റ്. നിയമപരമായ നോട്ടീസുകൾ, ജോലി ഓഫറുകൾ, വിവിധ സർക്കാർ കത്തിടപാടുകൾ എന്നിവ അയയ്ക്കാൻ ഈ സേവനം വ്യാപകമായി ഉപയോഗിച്ചിരുന്നു.

അതേസമയം, പോസ്റ്റ് ബോക്സ് സേവനങ്ങൾ നിർത്തലാക്കുന്നു എന്ന തെറ്റിദ്ധാരണ ചിലർക്കുണ്ട്. എന്നാൽ പോസ്റ്റ് ബോക്സ് സേവനങ്ങൾക്ക് യാതൊരു മാറ്റവുമില്ല.

ഡിജിറ്റൽ സേവനങ്ങളുടെ വളർച്ചയും സ്വകാര്യ കൊറിയർ കമ്പനികളുടെ മത്സരവും കാരണം രജിസ്റ്റേർഡ് പോസ്റ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2011-12 സാമ്പത്തിക വർഷം 244.4 ദശലക്ഷം രജിസ്റ്റേർഡ് പോസ്റ്റുകൾ ഉണ്ടായിരുന്നത് 2019-20-ൽ 184.6 ദശലക്ഷമായി കുറഞ്ഞു. ഏകദേശം 25% കുറവാണ് ഈ കാലയളവിൽ ഉണ്ടായത്.

നിലവിൽ, സ്പീഡ് പോസ്റ്റിന് കീഴിൽ സേവനങ്ങൾ ഏകീകരിക്കുന്നതിലൂടെ വേഗത, പ്രവർത്തനക്ഷമത, ട്രാക്കിങ് കൃത്യത എന്നിവ മെച്ചപ്പെടുത്താനാണ് തപാൽ വകുപ്പ് ലക്ഷ്യമിടുന്നത്.

Registered Post service, which was provided by the Department of Posts in India for over fifty years, is being discontinued.

Share Email
Top