തിരുവനന്തപുരം: എഡിജിപി അജിത്കുമാറിന് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ആശ്വാസം . കേസില്‍ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി ഇന്ന് സ്‌റ്റേ ചെയ്തു.ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് അജിത് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഓണാവധിക്ക് ശേഷം വിശദമായ വാദം കേള്‍ക്കുമെന്നും ഹൈക്കോടതി അറിയിച്ചു.
വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് അനധികൃത സ്വത്ത് സമ്പാദ്യമില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയതെന്നായിരുന്നു എംആര്‍ അജിത് കുമാറിന്റെ വാദം.
ഈ സാഹചര്യത്തില്‍ വിജിലന്‍സ് കോടതി വിധി റദ്ദാക്കണമെന്നായിരുന്നു അജിത് കുമാറിന്റെ ആവശ്യം. ഉന്നത ഉദ്യോഗസ്ഥനാണോ കേസ് അന്വേഷിച്ചതെന്നായിരുന്നു കോടതിയുടെ മറു ചോദ്യം.
കീഴുദ്യോഗസ്ഥന്‍ അന്വേഷിച്ചിട്ട് എന്തുകാര്യമെന്ന് സംശയമുന്നയിച്ച കോടതി സര്‍ക്കാര്‍ നടപടികളെല്ലാം അറിയിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി അന്വേഷണത്തിന്റെ നടപടി ക്രമങ്ങളിലേക്ക് കടന്ന കോടതി വിജിലന്‍സ് ഡയറക്ടറോടും വിശദീകരണം ചോദിച്ചിരുന്നു. തുടര്‍ന്ന് ് വിജിലന്‍സ് കോടതി ഉത്തരവ് സ്‌റ്റേ ചെയ്തു.
Relief for Ajith Kumar in disproportionate assets case: Vigilance court order stayed