ടെക്‌സാസ്: ടെക്‌സസിസില്‍ ഡമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലം പുനര്‍ണിര്‍ണയിച്ച് തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള നീക്കം നടത്തിയ റിപ്പബ്ലിക്കന്‍ ഗവര്‍ണറുടെ ഭീഷണിക്ക് വഴങ്ങാതെ വോട്ടെടുപ്പില്‍ നിന്നും ഒഴിവായി സംസ്ഥാനം വിട്ടുപോയ നിയമസഭാംഗങ്ങള്‍ക്കെതിരേ കൈക്കൂലികുറ്റം ചുമത്തി അറസ്റ്റു ചെയ്യുമെന്ന പ്രസ്ഥാവനയുമായി ഗവര്‍ണര്‍ ഗ്രെഗ് അബോര്‍ട്ട് .
ഇതിന്റെ ഭാഗമായി സംസ്ഥാനം വിട്ടുപോയ ഡെമോക്രാറ്റിക് നിയമസഭാംഗങ്ങളെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ ടെക്സസ് റിപ്പബ്ലിക്കന്‍മാര്‍ വോട്ട് ചെയ്തു. ഡമോക്രാറ്റുകളെ അറസ്റ്റു ചെയ്യാനായി നടത്തിയ ഹിതപരിശോധനയില്‍ 85 പേര്‍ അനുകൂലമായും ആറു പേര്‍ എതിര്‍ത്തും വോട്ടു ചെയ്തു .
ടെക്സസുകാരോടുള്ള കടമ ഉപേക്ഷിച്ച ഏതംഗത്തെയും അറസ്റ്റ് ചെയ്യാന്‍ അധികാരമുണ്ടെന്നു ഗവര്‍ണര്‍ പ്രതികരിച്ചു.മണ്ഡല പുനര്‍നിര്‍ണയ നിയമ ഭേതഗതി പാസാകണമെങ്കില്‍ ടെക്സസിലെ 150 അംഗ നിയമസഭാംഗങ്ങളുടെ മൂന്നില്‍ രണ്ട്‌പേര്‍ ഹാജരാകണം. 50 ലധികം ഡെമോക്രാറ്റിക് നിയമസഭാംഗങ്ങള്‍ സംസ്ഥാനം വിട്ടുപോയതിനെത്തുടര്‍ന്ന് ക്വാറം തികയാത്തതിനാല്‍ മണ്ഡല പുനര്‍നിര്‍ണയ ദേതഗതി നടപ്പാക്കാന്‍ റിപ്പബ്ലിക്കന്‍മാര്‍ക്ക് കഴിഞ്ഞില്ല.
ഡെമോക്രാറ്റുകള്‍ക്കായി ‘സിവില്‍ അറസ്റ്റ് വാറണ്ടുകളില്‍ ഒപ്പുവെച്ചതായി’ തിങ്കളാഴ്ച ചേംബറില്‍ നടന്ന വോട്ടെടുപ്പിന് ശേഷം ടെക്സസ് ഹൗസ് സ്പീക്കര്‍ ഡസ്റ്റിന്‍ ബറോസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഡെമോക്രാറ്റ് നിയമസഭാംഗങ്ങള്‍ ഇല്ലിനോയിയിലേക്കാണ പോയിട്ടുള്ളത്. അറസ്റ്റ് ഭീഷണികള്‍ നേരിടുന്ന ടെക്സസിലെ ഡെമോക്രാറ്റ് അംഗങ്ങളെ സംരക്ഷിക്കുമെന്നു ഇല്ലിനോയ് ഗവര്‍ണര്‍ ജെ ബി പ്രിറ്റ്സ്‌കര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
പ്രത്യേക നിയമസഭാ സമ്മേളനം അവസാനിക്കുന്നതുവരെ രണ്ടാഴ്ചത്തേക്ക് ടെക്സസില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ഡെമോക്രാറ്റുകകളുടെ തീരുമാനം .അറസ്റ്റ് ഭീഷണി തന്ത്രമാണെന്നു് ടെക്സസ് ഡെമോക്രാറ്റിക് നിയമസഭാംഗം റോണ്‍ റെയ്നോള്‍ഡ്സ് പ്രതികരിച്ചു
Republican governor orders arrest of Democratic lawmakers in Texas on bribery charges