തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ച സൗഹൃദ സന്ദർശനം മാത്രമായിരുന്നുവെന്ന് എം.വി. ശ്രേയാംസ് കുമാർ വ്യക്തമാക്കി. മുന്നണി മാറ്റത്തെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്നും, ചെന്നിത്തല തന്നെ വിളിച്ച ശേഷമാണ് വീട്ടിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, മുന്നണിയിലെ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ലെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിക്കുക സാധ്യമല്ലെന്നും ആർ ജെ ഡി നേതാവ് ശ്രേയാംസ് കുമാർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം നടന്ന ഈ കൂടിക്കാഴ്ചയിൽ രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്തിട്ടില്ലെന്ന് രമേശ് ചെന്നിത്തലയും നേരത്തെ പ്രതികരിച്ചിരുന്നു.
ആർജെഡി നിലവിൽ മത്സരിക്കുന്ന സീറ്റുകൾ യുഡിഎഫിന് വിട്ടുനൽകാൻ സാധിക്കില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. കൽപ്പറ്റയും വടകരയും ആർജെഡിക്ക് താൽപ്പര്യമുള്ള സീറ്റുകളാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൂടിക്കാഴ്ച വ്യക്തിപരമായിരുന്നുവെന്നും രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയായില്ലെന്നും ചെന്നിത്തല ആവർത്തിച്ചു. മുന്നണിയിലെ ചില പ്രശ്നങ്ങൾ തുടരുന്നുണ്ടെങ്കിലും ആർ ജെ ഡി തത്കാലം എങ്ങോട്ടേക്കും ഇല്ലെന്നാണ് വ്യക്തകാണുന്നത്.