‘അടുത്ത മുഖ്യമന്ത്രി ഞാൻ തന്നെ’: രാഹുൽ ഗാന്ധിയെ വേദിയിലിരുത്തി തേജസ്വി യാദവിന്റെ പ്രഖ്യാപനം

‘അടുത്ത മുഖ്യമന്ത്രി ഞാൻ തന്നെ’: രാഹുൽ ഗാന്ധിയെ വേദിയിലിരുത്തി തേജസ്വി യാദവിന്റെ പ്രഖ്യാപനം

പട്‌ന: ബിഹാറിന്റെ അടുത്ത മുഖ്യമന്ത്രി താൻ തന്നെയാണെന്ന് ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവ് പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ‘വോട്ടർ അധികാർ യാത്രയ്ക്കിടെ’ നടന്ന പൊതുപരിപാടിയിലാണ് ഈ പ്രഖ്യാപനം. അടുത്തിടെ രാഹുൽ ഗാന്ധിയോട് ബിഹാറിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വിയായിരിക്കുമോ എന്ന് ചോദിച്ചിരുന്നുവെങ്കിലും അദ്ദേഹം മറുപടി നൽകിയിരുന്നില്ല. തേജസ്വി ഈ പ്രഖ്യാപനം നടത്തുമ്പോൾ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും വേദിയിലുണ്ടായിരുന്നു.

ആരായിൽ നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്യവെ തേജസ്വി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ രൂക്ഷമായി വിമർശിച്ചു. അദ്ദേഹത്തെ ‘കോപ്പികാറ്റ് മുഖ്യമന്ത്രി’ എന്നാണ് തേജസ്വി വിളിച്ചത്. നിതീഷ് തന്റെ നയങ്ങൾ പകർത്തിയാണ് പ്രഖ്യാപനങ്ങൾ നടത്തുന്നതെന്നും തേജസ്വി ആരോപിച്ചു. “തേജസ്വി മുന്നോട്ട് പോവുകയാണ്, സർക്കാർ പിന്നാലെയുണ്ട്. ഒറിജിനൽ മുഖ്യമന്ത്രിയെയാണോ അതോ ഡ്യൂപ്ലിക്കേറ്റ് മുഖ്യമന്ത്രിയെയാണോ നിങ്ങൾക്ക് വേണ്ടത്?” എന്ന് തേജസ്വി ജനങ്ങളോട് ചോദിച്ചു.

സഖ്യത്തിന് നേതൃത്വം നൽകുന്നത് കോൺഗ്രസ് ആണെങ്കിലും ബിഹാറിൽ തങ്ങളാണ് വലിയ കക്ഷിയെന്ന സൂചനയാണ് തേജസ്വി നൽകിയത്. യാത്രയിൽ രാഹുലിനൊപ്പം തേജസ്വിയും സജീവമായി പങ്കെടുക്കുന്നുണ്ട്. ഇരുവരും തമ്മിലുള്ള ബന്ധത്തിൽ പ്രത്യക്ഷത്തിൽ പ്രശ്നങ്ങളില്ലെങ്കിലും, മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്നത് പരസ്യമായി പ്രഖ്യാപിക്കാൻ കോൺഗ്രസും രാഹുലും മടിക്കുന്നത് നേരിയ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.

സീറ്റ് വിഭജനത്തിലെ തർക്കം?

സീറ്റ് വിഭജന ചർച്ചകളുമായി ബന്ധപ്പെട്ടായിരിക്കാം തേജസ്വിയെ പിന്തുണയ്ക്കുന്നതിൽ കോൺഗ്രസ് മടിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കോൺഗ്രസിന് കൂടുതൽ സീറ്റുകൾ വിട്ടുനൽകാൻ ആർ.ജെ.ഡി. തയ്യാറാകുമോ എന്നതാണ് പ്രധാന പ്രശ്നം. 2020-ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 70 സീറ്റുകളിൽ മത്സരിച്ചെങ്കിലും 19 സീറ്റുകൾ മാത്രമേ നേടിയിരുന്നുള്ളൂ. 75 സീറ്റുകളുമായി ആർ.ജെ.ഡി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നിട്ടും, കോൺഗ്രസിന്റെ മോശം പ്രകടനം സഖ്യത്തെ ബാധിച്ചു. ഇത്തവണയും 70 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുമെന്നാണ് റിപ്പോർട്ട്.

During a public event for Rahul Gandhi’s ‘Voter Adhikar Yatra,’ RJD leader Tejashwi Yadav declared himself the next Chief Minister of Bihar.

Share Email
Top