വാഷിംഗ്ടണ്‍: ഏകാധിപതിയായ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിനെ കാണാന്‍ മോഹവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈ വര്‍ഷം തന്നെ കൂടിക്കാഴ്ച്ച നടത്താനാണ് ആഗ്രഹമെന്നു ദക്ഷിണകൊറിയന്‍ ഭരണാധികാരിയുമായി അമേരിക്കയില്‍ നടത്തിയ കൂടിക്കാഴ്ച്ചയില്‍ ട്രംപ് വ്യക്തമാക്കി.
മുമ്പ് കിം ജോങ് ഉന്നുമായി നടത്തിയ കൂടിക്കാഴ്ച ഈ മേഖലയില്‍ സമാധാനം നിലനിര്‍ത്താന്‍ സഹായിച്ചെന്നു ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ചെ മ്യാങ്ങുമായി വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ട്രംപ് വ്യക്തമാക്കി. വീണ്ടും ഉത്തരകൊറിയന്‍ ഭരണാധികാരിയെ കാണുമെന്ന കാര്യവും ഇവിടെവെച്ചാണ് ട്രംപ് പ്രഖ്യാപിച്ചത്.
ലീ ചെ മ്യാങ്ങുമായി നടത്തിയ ചര്‍ച്ചയില്‍ ദക്ഷിണ കൊറിയയുമായി കൂടുതല്‍ വ്യാപാര ചര്‍ച്ചകള്‍ തുടരാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ വാണിജ്യ, പ്രതിരോധ, ആണവനയങ്ങള്‍ ആണ് പ്രധാനമായും ചര്‍ച്ചയായത്. അമേരിക്കയുടെ ആഗോള സമാധാന ശ്രമങ്ങള്‍ക്കു ദക്ഷിണകൊറിയ പിന്തുണ പ്രഖ്യാപിച്ചു. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ലീ ചെ മ്യങ്, യുഎസ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായും ഇരുപതിലധികം യുഎസ് കമ്പനികളുടെ അധികൃതരുമായും ചര്‍ച്ച നടത്തി. കൊറിയന്‍ എയര്‍ ഏകദേശം നൂറോളം ബോയിംഗ് വിമാനങ്ങള്‍ക്കുള്ള കരാര്‍ പ്രഖ്യാപിക്കുമെന്നു രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു.
Trump wants to meet North Korean leader Kim Jong Un