മോസ്‌കോ: യുക്രയിനു സുരക്ഷ ഒരുക്കാനായി റഷ്യയെ മാറ്റി നിര്‍ത്തി യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ച നടത്തിയാല്‍ വിജയില്ലില്ലെന്നു റഷ്യ. ഈ ചര്‍ച്ച എങ്ങുമെത്തില്ലെന്നു റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്‌റോവ്.
റഷ്യ-യുക്രയിന്‍ സംഘര്‍ഷം ചര്‍ച്ച ചെയ്യാനായി യുക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌കിക്കൊപ്പം യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കാണാന്‍ പോയതിനേയും റഷ്യ രൂക്ഷമായി വിമര്‍ശിച്ചു. റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ട്രംപുമായി നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന പ്രശ്‌നപരിഹാരനീക്കങ്ങള്‍ക്ക് മങ്ങല്‍ ഏല്പിക്കുന്ന വിധത്തിലുള്ള നീക്കമാണ് യൂറോപ്യന്‍ യൂണിയന്‍ നടത്തിയത്.
യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചകള്‍ സാങ്കല്‍പിക ലോകത്തെ ചര്‍ച്ച മാത്രമാണെന്നും അത് എങ്ങുമെത്തില്ലെന്നും അവര്‍ക്കുതന്നെ അറിയാമെന്നും അദ്ദേഹം പറഞ്ഞു.
Russia says EU’s Ukraine talks will fail if they sideline it