സച്ചിന്റെ മകൻ അർജുൻ തെൻഡുൽക്കർ വിവാഹിതനാകുന്നു

സച്ചിന്റെ മകൻ അർജുൻ തെൻഡുൽക്കർ വിവാഹിതനാകുന്നു

മുംബൈ: ഇന്ത്യൻ  ക്രിക്കറ്റ് രാജാവ്   സച്ചിൻ തെൻഡുൽക്കറുടെ പുത്രൻ  അർജുൻ തെൻഡുൽക്കർ വിവാഹിതനാകുന്നു. പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകൾ സാനിയ ചന്ദോക്കാണ് വധു. വിവാഹനിശ്ചയം മുംബൈയിൽ നടന്നു.

25 കാരനായ അർജുൻ 2021 മുതൽ ഐപിഎലിൽ മുംബൈ ഇന്ത്യൻസ് ടീമംഗമാണ്. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ വ്യവസായിയാണ് സാനിയയുടെ മുത്തച്ഛ‌ൻ രവി ഘായി. ഇന്റർകോണ്ടിനെന്റൽ ഹോട്ടൽ, ബ്രൂക്ലിൻ ക്രീമറി തുടങ്ങിയവ ഘായി കുടുംബത്തിന്റെ ഉടസ്‌ഥതയിലുള്ളതാണ്.

മുംബൈയിൽ  സ്വകാര്യമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. ഇരുവരുടെയും കുടുംബാംഗങ്ങളും ഉറ്റ സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയത്തിൽ പങ്കെടുത്തത്.  ചടങ്ങ് പൂർത്തിയായതിനു ശേഷമാണ് വാർത്ത പുറത്തു വന്നത്

 ആഭ്യന്തര ക്രിക്കറ്റിൽ ഗോവയ്ക്കു വേണ്ടിയാണ്  അർജുൻ തെൻഡുൽക്കർ കളിക്കുന്നത്. 2020-21 സീസണിൽ മുംബൈയ്ക്കായി കളിച്ചാണ് കരിയർ ആരംഭിച്ചതെങ്കിലും, , പിന്നീട് ഗോവൻ ടീം തിരഞ്ഞെടുക്കുകയായിരുന്നു. മുംബൈ ജഴ്സിയിൽ ഹരിയാനയ്ക്കെതിരായ ട്വന്റി20 മത്സരത്തിലായിരുന്നു അരങ്ങേറ്റം. അതിനു മുൻപ് ജൂനിയർ തലത്തിൽ മുംബൈയ്ക്കായി കളിച്ചിരുന്നു. ഇന്ത്യൻ അണ്ടർ 19 ടീമിലും കളിച്ചു. 2022-23 സീസണിലാണ് ഗോവയിലേക്ക് മാറിയത്. ഫസ്‌റ്റ് ക്ലാസ്, ലിസ്റ്റ‌് അരങ്ങേറ്റം ഗോവൻ ജഴ്സിയിലായിരുന്നു.

ഇതുവരെ 17 ഫസ്‌റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചു. ഒരു സെഞ്ചറി ഉൾപ്പെടെ 532 റൺസാണ് സമ്പാദ്യം. ഒരു അഞ്ച് വിക്കറ്റ് നേട്ടവും രണ്ട് നാലു വിക്കറ്റ് നേട്ടവും ഉൾപ്പെടെ 37 വിക്കറ്റുകളും സ്വന്തമാക്കി

Sachin Tendulkar’s son Arjun Tendulkar gets married. 

Share Email
LATEST
Top