നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസൻ നടത്തിയ പ്രസ്താവന വിവാദമായതിനെ തുടർന്നു അദ്ദേഹത്തിന്റെ സിനിമകൾക്കെതിരെ ബഹിഷ്ക്കരണ ആഹ്വാനവുമായി തമിഴ്നാട് ബി.ജെ.പി രംഗത്തെത്തി. നടൻ സൂര്യയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യസംഘടനയായ അഗരം ഫൗണ്ടേഷൻ സംഘടിപ്പിച്ച വിദ്യാഭ്യാസവേദിയിൽ സംസാരിച്ചപ്പോൾ സനാതന ധർമ്മത്തിനെതിരെയും നീറ്റ് പ്രവേശനപരീക്ഷയെയും കുറിച്ചുമായിരുന്നു കമലിന്റെ രൂക്ഷ വിമർശനം.
തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെ ‘കൊതുക് രോഗങ്ങൾക്കു സമം’ എന്ന് വിശേഷിപ്പിച്ച പ്രസ്താവനയെ പിന്തുണച്ചുകൊണ്ടായിരുന്നു കമലിന്റെ നിലപാട്. 22017 മുതൽ നീറ്റ് പ്രവേശന പരീക്ഷ നിരവധി കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചു. അഗരം ഫൗണ്ടേഷന് പോലും ഇതിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ല. നിയമത്തിൽ ഭേദഗതി നൽകാനുള്ള ശക്തി വിദ്യാഭ്യാസത്തിന് മാത്രമേ കഴിയൂ. ഈ യുദ്ധത്തിൽ വിദ്യാഭ്യാസം വെറുമൊരു ആയുധമല്ല, മറിച്ച് രാഷ്ട്രീയമെന്ന ശിൽപത്തെ മൂർച്ചകൂടാനുള്ള ഉളിയായി നാം അതിനെ കാണണമെന്ന്’ കമൽഹാസൻ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് തമിഴ്നാട് ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്.
തുടർന്നു, കമൽഹാസന്റെ സിനിമകൾ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലും കാണരുതെന്ന് ഹിന്ദുക്കളോട് അഭ്യർത്ഥിച്ച് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഡി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. “ആദ്യം ഉദയനിധി സ്റ്റാലിൻ ആയിരുന്നു. ഇപ്പോൾ സനാതന ധർമ്മം നശിപ്പിക്കാൻ ശ്രമിക്കുന്നത് കമലാണ്. നമുക്ക് ഇത്തരവരെ ഒരു പാഠം പഠിപ്പിക്കേണ്ട സമയമായി,” എന്നാണ് അദ്ദേഹത്തിന്റെ പോസ്റ്റിൽ പറഞ്ഞത്.
അതേസമയം, പ്രശ്‌നത്തിന്റെ വേറൊരു വശം മുന്നോട്ടുവച്ച് കമലിന്റെ സഹനടിയുമായും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമായ ഖുശ്ബു സുന്ദർ രംഗത്തെത്തി. കമലിന്റെ പ്രസ്താവന തികച്ചും അനാവശ്യമായിരുന്ന എന്ന് അവര്‍ പി.ടി.ഐയോട് പറഞ്ഞു. “വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മാത്രം ഉന്നയിച്ചിരുന്നുവെങ്കിൽ മതിയായിരുന്നു. സനാതനത്തെ അതുമായി ബന്ധിപ്പിക്കുന്നത് അതിരുവിട്ട നടപടിയായിരുന്നു,” എന്ന് ഖുശ്ബു വ്യക്തമാക്കി.
ഇതിനിടയിൽ കമൽഹാസൻ വിവാദ പ്രസ്താവനയെ കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല. സംഭവത്തെ തുടർന്നുള്ള രാഷ്ട്രീയപ്രതിസന്ധി തമിഴ്‌നാട് രാഷ്ട്രീയത്തിൽ വികാരതീവ്രത ഉയർത്തുന്നതിനിടയിലാണ് രാഷ്ട്രീയ കാഴ്ചപ്പാടുകളും മതപരമായ വിവാദങ്ങളും വീണ്ടും ചർച്ചയാകുന്നത്.
Sanatana Dharma Criticism: Kamal Haasan’s Films Should Be Boycotted, Says Amar Prasad Reddy