സാന്റി മാത്യുവിന് ഫൊക്കാനയുടെ പ്രത്യേക പുരസ്കാരം

സാന്റി മാത്യുവിന് ഫൊക്കാനയുടെ പ്രത്യേക പുരസ്കാരം

ഡോ. മാത്യു ജോയ്സ്

കൊച്ചി: സാമൂഹിക-സാംസ്കാരിക മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്ക് സാന്റി മാത്യുവിന് ഫൊക്കാനയുടെ പ്രത്യേക പുരസ്കാരം. കുമരകത്ത് നടന്ന ഫൊക്കാനയുടെ ത്രിദിന കേരളാ കൺവെൻഷനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വെച്ച് എക്സൈസ്, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പുരസ്കാരം സമ്മാനിച്ചു.

തൊടുപുഴ സ്വദേശിയായ സാന്റി മാത്യു, വിവിധ മലയാളി സംഘടനകളിലൂടെയും മാധ്യമ ചർച്ചകളിലൂടെയും സാമൂഹിക പ്രതിബദ്ധതയുള്ള ഇടപെടലുകൾ നടത്തി ശ്രദ്ധേയനാണ്. മുമ്പ്, ‘ഇന്റർനാഷണൽ അവാർഡ് ഫോർ ബെസ്റ്റ് സോഷ്യൽ ആക്ടിവിസ്റ്റ്’, ‘ഔട്ട്സ്റ്റാൻഡിങ് ഡീലർ അവാർഡ്’, ‘ബെസ്റ്റ് ബിസിനസ്സ്മാൻ അവാർഡ്’ തുടങ്ങിയ പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.

റോഡ് സുരക്ഷ, ഊർജ്ജ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, സ്ത്രീ സുരക്ഷ, ശിശു സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ നിരവധി ബോധവത്കരണ പ്രവർത്തനങ്ങൾക്കും ടി.വി. ചർച്ചകൾക്കും അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. സൗമ്യ വധക്കേസ്, ഫുഡ് സേഫ്റ്റി, ഗൾഫ് രാജ്യങ്ങളിലെ ഗാർഹിക തൊഴിലാളികളുടെ പ്രശ്നങ്ങൾ, സിസേറിയൻ നിരക്ക് തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ പൊതുസമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

കൂടാതെ, ഫൊക്കാനയുടെ അംഗങ്ങൾക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പുകളിൽ 10% ഡിസ്‌കൗണ്ട് ലഭ്യമാക്കുന്നതിനുള്ള പദ്ധതിക്ക് അദ്ദേഹം മുൻകൈയെടുത്തു.

പുരസ്കാര ദാന ചടങ്ങിൽ പ്രശസ്ത സംവിധായകൻ പദ്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ, മോഹൻകുമാർ ഐ.എ.എസ്., സിന്തൈറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ. വിജു ജേക്കബ്, കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്ത്, എം.ജി.എം. എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ, സാമൂഹിക പ്രവർത്തക ഷീബ അമീർ എന്നിവർക്കും പുരസ്കാരങ്ങൾ നൽകി ആദരിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, റിട്ടയേർഡ് ഐ.എഫ്.എസ്. ഓഫീസർ വേണു രാജാമണി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.

Santi Mathew receives special award from Fokana

Share Email
Top