സ്‌കൂളിന്റെ സീലിംഗ് തകര്‍ന്നു വീണു: അപകടം നടന്നത് തൃശൂര്‍ കോടാലി സ്‌കൂളില്‍

സ്‌കൂളിന്റെ സീലിംഗ് തകര്‍ന്നു വീണു: അപകടം നടന്നത് തൃശൂര്‍ കോടാലി സ്‌കൂളില്‍

തൃശൂര്‍: തൃശൂരില്‍ സ്‌കൂളിന്റെ മേല്‍ക്കൂരയിലെ സീലിംഗ് തകര്‍ന്നു വീണു. അപകടം നടന്നത് തൃശൂര്‍ കോടാി സ്‌കൂളില്‍. ഇന്നു പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മേല്‍ക്കൂരയ്ക്ക് താഴെയുള്ള സീലിംഗ് പൂര്‍ണമായും തകര്‍ന്നു വീഴുകയായിരുന്നു.

മേശകള്‍ക്കും കസേരകള്‍ക്കും മുകളിലേക്കാണ് ഈ സീലിംഗ് പൂര്‍ണമായും വന്നു പതിച്ചത്. ആസ്ബറ്റോസ് മാതൃകയിലുള്ള സീലിംഗ് ആണ് സ്ഥാപിച്ചിരുന്നത്.പുലര്‍ച്ചെ ആയതിനാലും ക്ലാസുകള്‍ ഇല്ലാതിരുന്നതിനാലും വന്‍ ദുരന്തം ഒഴിവായി.

രാവിലെ അധ്യാപകര്‍ സ്‌കൂളിലെത്തിയപ്പോഴാണ് അപകടം അറിയുന്നത്. അപകടം അറിഞ്ഞതിനെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. സംസ്ഥാനത്തെ ബലക്ഷയമുള്ള സ്‌കൂളുകളും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളും സംബന്ധിച്ചുള കണക്കെടുപ്പിന് ഇന്നലെയാണ് മുഖ്യമന്ത്രി നിർദേശം നല്കിയത്.

School ceiling collapses: The accident occurred at Kodali School in Thrissur

Share Email
Top