ജൈനമ്മ തിരോധാനക്കേസ് : പ്രതി സെബാസ്റ്റ്യനെ ഈ മാസം 26 വരെ റിമാൻഡ് ചെയ്തു

ജൈനമ്മ തിരോധാനക്കേസ് : പ്രതി സെബാസ്റ്റ്യനെ ഈ മാസം 26 വരെ റിമാൻഡ് ചെയ്തു

ആലപ്പുഴ: ചേർത്തലയിലെ ജൈനമ്മ തിരോധാനക്കേസിലെ പ്രതി സെബാസ്റ്റ്യനെ ഈ മാസം 26 വരെ റിമാൻഡ് ചെയ്തു. ആലപ്പുഴ ജില്ലാ ജയിലിലേക്കാണ് ഇയാളെ മാറ്റുക. കേസന്വേഷണം അവസാനഘട്ടത്തിലേക്ക് കടന്നതായി അന്വേഷണസംഘം കോടതിയെ അറിയിച്ചു.

പ്രതിയായ സെബാസ്റ്റ്യൻ കുറ്റകൃത്യം ചെയ്തതിൻ്റെ നിർണായകമായ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ തട്ടിക്കൊണ്ടുപോകൽ കുറ്റം ചുമത്തി.

ചേർത്തല തൈക്കാട്ടുശ്ശേരി സ്വദേശിനിയായ ജൈനമ്മയെ (65) കഴിഞ്ഞ മാസം 25-നാണ് കാണാതായത്. സംഭവത്തിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്ന സെബാസ്റ്റ്യൻ അടുത്തിടെ തമിഴ്നാട്ടിലേക്ക് ഒളിവിൽ പോവുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ജൈനമ്മയുടെ തിരോധനത്തിന് പിന്നിൽ ഇയാളാണെന്ന് വ്യക്തമായത്.

ജൈനമ്മയുടെ സ്വർണ്ണാഭരണങ്ങൾ സെബാസ്റ്റ്യൻ പണയം വെച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. ജൈനമ്മയുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായും ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നതായും പോലീസ് സംശയിക്കുന്നു. ജൈനമ്മയെ കാണാതായത് മുതൽ തമിഴ്നാട്ടിലേക്ക് ഒളിവിൽ പോയ ഇയാളെ പിന്നീട് പിടികൂടുകയായിരുന്നു.

ജൈനമ്മയെ കൂടാതെ, കഴിഞ്ഞ 13 വർഷത്തിനിടെ ചേർത്തലയിൽ നിന്ന് കാണാതായ ബിന്ദു, ഐഷ, സിന്ധു തുടങ്ങിയ സ്ത്രീകളുടെ തിരോധാനങ്ങളിലും സെബാസ്റ്റ്യന് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് അവരെ കൊലപ്പെടുത്തി അവരുടെ സ്വർണ്ണവും സ്വത്തും കൈക്കലാക്കുക എന്നത് ഇയാളുടെ കുറ്റകൃത്യരീതിയാണോ എന്നും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.

Share Email
LATEST
More Articles
Top