പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് നേരെ ലൈംഗീക പീഡനം: ഹ്യൂസ്റ്റണില്‍ 214 അനധികൃത കുടിയേറ്റക്കാര്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് നേരെ ലൈംഗീക പീഡനം: ഹ്യൂസ്റ്റണില്‍ 214 അനധികൃത കുടിയേറ്റക്കാര്‍ അറസ്റ്റില്‍

പി പി ചെറിയാന്‍

ഹ്യൂസ്റ്റണ്‍( ടെക്‌സസ്): പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ച കേസുകളില്‍ കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ 214 അനധികൃത കുടിയേറ്റക്കാരെ ഹ്യൂസ്റ്റണ്‍, ടെക്‌സസ് പ്രദേശത്ത് വെച്ച് അറസ്റ്റ് ചെയ്തതായി യു.എസ്. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (കഇഋ) അറിയിച്ചു.

എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് റിമൂവല്‍ ഓപ്പറേഷന്‍സ് ഹ്യൂസ്റ്റണ്‍ ആക്ടിംഗ് ഫീല്‍ഡ് ഓഫീസ് ഡയറക്ടര്‍ പോള്‍ മക്‌ബ്രൈഡ് ആണ് ഇക്കാര്യം അറിയിച്ചത്. ്, കഴിഞ്ഞ നാല് വര്‍ഷമായി കണ്ടുവരുന്ന അനധികൃത കുടിയേറ്റക്കാരുടെ വര്‍ദ്ധനവ് നേരിടാന്‍ ഫെഡറല്‍ നിയമ നിര്‍വഹണ ഏജന്‍സികളുടെ കൂട്ടായ പ്രവര്‍ത്തനം വലിയ തോതിലുള്ള കുറ്റവാളികളെയും, അന്താരാഷ്ട്ര സംഘാംഗങ്ങളെയും, കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്യാനും നാടുകടത്താനും സഹായിച്ചു. ഈ പ്രതിസന്ധി പൂര്‍ണ്ണമായി നിയന്ത്രിക്കാന്‍ ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെങ്കിലും, കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ പ്രാദേശിക സമൂഹങ്ങളെ സുരക്ഷിതമാക്കാന്‍ വലിയ പുരോഗതി നേടാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ചതിന് അറസ്റ്റിലായ അഞ്ച് അനധികൃത കുടിയേറ്റക്കാരുടെ പേരുകള്‍ അവരുടെ മുന്‍ കുറ്റകൃത്യങ്ങളും ശിക്ഷകളും സഹിതം ഐസിഇ പുറത്തുവിട്ടു.

Sexual assault of minors: 214 illegal immigrants arrested in Houston

Share Email
LATEST
Top