വേടനോട് ഇഷ്ടം തോന്നിയത് പാട്ടിലൂടെ, ആദ്യകാഴ്ച്ചയില്‍ തന്നെ വേടന്‍ അതിക്രമം നടത്തി: പരാതി ഡിജിപിക്ക് കൈമാറി

വേടനോട് ഇഷ്ടം തോന്നിയത് പാട്ടിലൂടെ, ആദ്യകാഴ്ച്ചയില്‍ തന്നെ വേടന്‍ അതിക്രമം നടത്തി: പരാതി ഡിജിപിക്ക് കൈമാറി

തിരുവനന്തപുരം: റാപ്പര്‍ വേടനോട് ഇഷ്ടം തോന്നിയത് അയാളുടെ പാട്ടുകള്‍ കേട്ടാണെന്നും പരിചയപ്പെട്ട ശേഷം ആദ്യമായി കണ്ടപ്പോള്‍ തന്നെ ലൈംഗീക അതിക്രമം നേരിടേണ്ടിവന്നതായും വേടനെതിരേ മുഖ്യമന്ത്രിക്കു യുവതികള്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നു. രണ്ടു യുവതികളാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി നല്കിയത്. മുഖ്യമന്ത്രിക്ക് നല്കിയ പരാതി ഡിജിപിക്ക് കൈമാറി
2020 ല്‍ തനിക്കു നേരിട്ട ദുരവസ്ഥയെക്കുറിച്ചാണ് ഒരു യുവതി പരാതി നല്കിയിട്ടുള്ളത്.

വേടന്റെ പാട്ടുകള്‍ കേട്ടാണ് സമീപിച്ചതും പരിചയത്തിലായതും. പരിചയം സൗഹൃദമാവുകയും നിരവധി സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചതായും യുവതി പരാതിയില്‍ വ്യക്തമാക്കുന്നു. രണ്ടാമത്തെ പരാതിക്കാരിയും വേടനുമായി സൗഹൃദമായത് പാട്ടുകള്‍ കേട്ടാണ്. യുവതികള്‍ വേടനെതിരേ നേരത്തെ മീ ടു ആരോപണവും ഉന്നയിച്ചിരുന്നു.

മുമ്പ് കോട്ടയം സ്വദേശിനി വേടനെതിരേ തൃക്കാക്കര പോലീസില്‍ നല്കിയ ലൈംഗിക പീഡനക്കേസില്‍ പ്രതിയായ വേടന്‍ ഇപ്പോഴും ഒളിവിലാണ്. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

She fell in love with the hunter through his song, but the hunter committed rape at first sight: Complaint handed over to DGP

Share Email
Top