സിയന്ന മലയാളി അസോസിയേഷൻ ഒരുക്കുന്ന ഓണാഘോഷം – 2025

സിയന്ന മലയാളി അസോസിയേഷൻ ഒരുക്കുന്ന ഓണാഘോഷം – 2025

സിയന്ന: സിയന്നയിലെ മലയാളി സമൂഹം ഒരുമിച്ച്‌ ആഘോഷിക്കുന്ന ആദ്യത്തെ വൻഓണാഘോഷം “ONAM@SIENNA2025” ആഗസ്റ്റ് 23-ന്‌ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക്‌ 3 വരെ St. Joseph Hall, 303 Present St, TX 77489-ൽ നടക്കുന്നു.

ഓണസദ്യയുടെ രുചിയും, മലയാളത്തിന്റെ കലാപാരമ്പര്യവും, സംഗീതത്തിന്റെ മാധുര്യവും ഒരുമിപ്പിക്കുന്ന ഈ ആഘോഷത്തിന്‌ മലയാളികളുടെ പ്രിയതാരമായ നരൻ ആദ്യമായ്‌ ഹൂസ്റ്റണിലെത്തുന്നു. സംഗീത ലോകത്തെ മിന്നുന്ന താരങ്ങളായ ലക്ഷ്മി മെസ്മിനും റീവയും ഒരുക്കുന്ന സംഗീത വിരുന്ന് ആഘോഷത്തിന്റെ മുഖ്യ ആകർഷണമാകും … കൂടെ സ്വർണ്ണ മഴയും

$ 10 (MAS അംഗങ്ങൾക്ക്) നിരക്കിൽ സദ്യയും കലാപരിപാടികളും ഉൾപ്പെടുന്ന ഈ വിരുന്ന്, എല്ലാവർക്കും ഒരിക്കലും മറക്കാനാകാത്ത ഓർമ്മയായിരിക്കും. അംഗമല്ലാത്തവർക്ക് $20 ടിക്കറ്റുകൾ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ലഭ്യതയ്ക്കും:
Sherin Thomas – (516) 498-7273
Dhanisha Sam – (818) 428-0314
Biju Sivan – (740) 350-4558

Onam celebrations organized by Sienna Malayali Association – 2025

Share Email
Top