യമനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു; നിരവധിപ്പേര്‍ക്ക് പരിക്കേറ്റു

യമനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു; നിരവധിപ്പേര്‍ക്ക് പരിക്കേറ്റു

സന: യമനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. യമന്റെ തലസ്ഥാനമായ സനയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇസ്രയേല്‍- യമന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് ഇപ്പോള്‍ ആക്രമണം ഉണ്ടായിട്ടുളളത്. യമനും ഇസ്രയേലും ആക്രമണത്തെക്കുറിച്ച് സ്ഥിരീകരണം നല്കി.

യമനില്‍ ഹൂതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അല്‍ മസാരിഷ്ട ടെലിവിഷനാണ് ആക്രമണ വിവരം പുറത്തറിയിച്ചത്ാ. എണ്ണശുദ്ധീകരണശാലയേയും ഊര്‍ജകേന്ദ്രത്തേയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഹൂതികള്‍ അറിയിച്ചു. എന്നാല്‍, മിലിറ്ററി കോംപ്ലക്‌സിലെ പ്രസിഡന്റിന്റെ കൊട്ടാരം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രായേലും അറിയിച്ചു.

കഴിഞ്ഞ ദിവസം ഇസ്രായേലിനെ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണമുണ്ടായിരുന്നു. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരേയുള്ള തിരിച്ചടിയെന്നാണ് ഹൂതികള്‍ പറയുന്നത്.ഡ്രോണുകള്‍ ഉള്‍പ്പടെ ഉപയോഗിച്ച് ഹൂതികളുടെ ആക്രമണം നടന്നുവെന്ന് കഴിഞ്ഞ ദിവസം ഇസ്രായേലും സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേല്‍ തിരിച്ചടി. അതേസമയം, ഇസ്രയേലി ആക്രമണങ്ഹള്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞുവെന്ന് ഹൂതികള്‍ വ്യക്തമാക്കി.

Six killed, several injured in Israeli airstrike in Yemen

Share Email
LATEST
More Articles
Top