ഷോളി കുമ്പിളുവേലി
ന്യൂയോര്‍ക്ക് : ലോകത്തിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ‘ഫോമയില്‍’ (ഫെഡറേഷന്‍ ഓഫ് മലയാളീ അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) പുതിയതായി ആറു അസോസിയേഷനുകള്‍ക്കുകൂടി അംഗത്വം നല്‍കിയതായി ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.
ഇതോടുകൂടി ഫോമയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള മലയാളി അസോസിയേഷനുകളുടെ എണ്ണം 96 ആയി ഉയര്‍ന്നു. ഒക്വില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഓള്‍ കേരളൈറ്റ്‌സ് (ഒന്റാറിയോ – കാനഡ), സാന്റാ ക്ലാരിറ്റ ഗാതറിംങ് ഓഫ് മലയാളീ (‘സരിഗമ’ – വലന്‍സിയ, കാലിഫോര്‍ണിയ ), സാന്‍ അന്റോണിയോ യുണൈറ്റഡ് മലയാളി അസോസിയേഷന്‍ (ടെക്‌സാസ് ), നോര്‍ത്ത് ടെക്‌സാസ് മലയാളീ അസോസിയേഷന്‍ , സാക്രമെന്റോ സ്‌പോര്‍ട്‌സ് ആന്‍ഡ് ചാരിറ്റി ക്ലബ് (കാലിഫോര്‍ണിയ), മലയാളീ അസോസിയേഷന്‍ ഓഫ് ക്യുബെക് (കാനഡ) എന്നീസംഘനകള്‍ക്കാണ് പുതിയതായി ഫോമയില്‍ അംഗത്വം ലഭിച്ചത്.
ചെയര്‍മാന്‍ വിജി ഏബ്രഹാമിന്റെ നേതൃത്വത്തില്‍, സെക്രട്ടറി ടോജോ തോമസ്, കോര്‍ഡിനേറ്റര്‍ തോമസ് കര്‍ത്തനാല്‍, കമ്മിറ്റി അംഗങ്ങളായ ജോണ്‍ പട്ടപതി, ചാക്കോച്ചന്‍ ജോസഫ് എന്നിവര്‍ അടങ്ങിയ ഫോമാ ക്രെഡന്‍ഷ്യല്‍സ് കമ്മിറ്റി സൂക്ഷ്മ പരിശോധനകള്‍ക്കു ശേഷം നല്‍കിയ ശുപാര്‍ശ, ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
ഇനിയും മറ്റുചില അസ്സോസിയേഷനുകളുടെ അപേക്ഷകള്‍ ക്രെഡന്‍ഷ്യല്‍സ് കമ്മിറ്റിയുടെ പരിഗണയില്‍ ഉണ്ടെന്നും, ശുപാര്‍ശകള്‍ ലഭിക്കുന്നതനുസരിച്ചു അവര്‍ക്കും ഫോമയില്‍ അംഗത്വം ലഭിക്കുന്നതാണെന്നും ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ പറഞ്ഞു. ഫോമാ അംഗസംഘടനകളുടെ എണ്ണം നൂറില്‍ എത്തിക്കുക തന്റെ ഒരു ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയതായി ഫോമയില്‍ അഫിലിയേറ്റ് ചെയ്ത 6 മലയാളി അസോസിയേഷനുകളും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളാണെന്നും, ഈ സംഘടനകളുടെ അംഗത്വം ഫോമക്ക് മുതല്‍ക്കൂട്ടാണെന്നും ഫോമാ ജനറല്‍ സെക്രട്ടറി ബൈജു വര്ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി എന്നിവര്‍ പറഞ്ഞു. പുതിയതായി അംഗത്വം ലഭിച്ച ആറു അസോസിയേഷനുകളെയും ഫോമയിലേക്ക് ഫാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഫോമാ വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.
Six more Malayali associations granted membership in Foma: The number of Foma member organizations has increased to 96