ഫിലഡൽഫിയായിൽ സ്നേഹതീരം ഓണാഘോഷം സെപ്റ്റംബർ 6ന്

ഫിലഡൽഫിയായിൽ സ്നേഹതീരം ഓണാഘോഷം സെപ്റ്റംബർ 6ന്

ഷിബു വർഗീസ് കൊച്ചുമഠം

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെയും സമീപപ്രദേശങ്ങളിലെയും മലയാളികളുടെ സൗഹൃദ കൂട്ടായ്മയായ “സ്നേഹതീരം ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി” യുടെ ആദ്യ ഓണാഘോഷം സെപ്റ്റംബർ 6-ന് ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 3 വരെ ബൈബറി റോഡിലെ സെന്റ് മേരീസ് ക്നാനായ ചർച്ച് ഹാളിൽ (ഗുഡ് സമരിറ്റൻ നഗർ) വെച്ച് വിപുലമായ പരിപാടികളോടെ നടത്തപ്പെടും.

2024-ലെ ഓണത്തിന് ഒത്തുകൂടിയ മലയാളികളുടെ സൗഹൃദക്കൂട്ടായ്മയിൽനിന്ന് രൂപംകൊണ്ട ‘സ്നേഹതീരം’ ഔദ്യോഗികമായി നിലവിൽ വന്നത് 2025 നവംബർ 1-നാണ്. വനിതാവിഭാഗത്തിനാണ് ഇത്തവണത്തെ ഓണാഘോഷത്തിൻ്റെ പ്രധാന ചുമതല. വനിതകൾക്ക് പ്രാധാന്യം നൽകുന്ന പരിപാടികളും സ്റ്റേജുമാണ് ഇത്തവണത്തെ ഓണാഘോഷത്തിൻ്റെ പ്രധാന പ്രത്യേകത.

രാവിലെ 10 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന്, ചെണ്ടമേളത്തിൻ്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ മാവേലി മന്നനെ വേദിയിലേക്ക് സ്വീകരിക്കും. കേരളത്തനിമയിൽ അണിഞ്ഞൊരുങ്ങിയ താലപ്പൊലിയേന്തിയ മലയാളി മങ്കമാരും പുരുഷന്മാരും മാവേലിയെ ആനയിക്കും. സ്നേഹതീരം വനിതകൾ ഒരുക്കുന്ന മനോഹരമായ അത്തപ്പൂക്കളം ഹാളിൽ ഒരുക്കും. തുടർന്ന് പൊതുസമ്മേളനം നടക്കും.

വിശിഷ്ടാതിഥിയുടെ ഓണസന്ദേശം, തിരുവാതിരക്കളി, ഗൃഹാതുരത്വമുണർത്തുന്ന ഓണപ്പാട്ടുകൾ, നൃത്തങ്ങൾ, മറ്റ് കലാപരിപാടികൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. മല്ലുകഫെ തയ്യാറാക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയാണ് ആഘോഷത്തിലെ പ്രധാന ആകർഷണം. വടംവലി, ഉറിയടി, മ്യൂസിക് ചെയർ, സുന്ദരിക്ക് പൊട്ടുതൊടൽ തുടങ്ങിയ മത്സരങ്ങളും വിജയികൾക്ക് സമ്മാനങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

കലാപരിപാടികൾ കൂടുതൽ ആകർഷകമാക്കാൻ പ്രധാന ഇനമായ തിരുവാതിരക്കളിയുടെ പരിശീലനം ‘സ്നേഹതീരം’ കൾച്ചറൽ കോർഡിനേറ്റർ കെസിയ സക്കറിയയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

കോശി ഡാനിയേൽ, സാജൻ തോമസ്, സക്കറിയ തോമസ്, അനിൽ ബാബു, ജിജു മാത്യു, ഷിബു മാത്യു, ബെന്നി മാത്യു, ജോർജ് തടത്തിൽ, തോമസ് സാമൂവേൽ, സാബു, കുഞ്ഞുകുഞ്ഞ്, ദിനേഷ് ബേബി, വർഗീസ് ജോൺ, എബ്രഹാം കുര്യാക്കോസ് എന്നിവരടങ്ങുന്ന വിപുലമായ കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

കെസിയ സക്കറിയ, രാജു ശങ്കരത്തിൽ, ബിജു എബ്രഹാം, തോമസ് സാമുവൽ, സുജ കോശി, ആനി സക്കറിയ, ജെസ്സി മാത്യു, സജിനി ബാബു, ജോയമ്മ ചാക്കോ, സുനിത എബ്രഹാം, ദിവ്യ സാജൻ, സുനു വർഗീസ്, മെർലിൻ അലക്സ്, ലൈസാമ്മ ബെന്നി, ജിനു ജിജു, ലീലാമ്മ വർഗീസ് എന്നിവരാണ് കൾച്ചറൽ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകുന്നത്.

പരിപാടികളുടെ വിജയത്തിനായി എല്ലാവരുടെയും സഹകരണവും സാന്നിധ്യവും സംഘാടകർ അഭ്യർത്ഥിച്ചു.

Snehatheeram Onam celebrations in Philadelphia on September 6th


Share Email
Top