റനിൽ വിക്രമസിംഗെക്ക് കൊളംബോ കോടതി ജാമ്യം അനുവദിച്ചു

റനിൽ വിക്രമസിംഗെക്ക് കൊളംബോ കോടതി  ജാമ്യം അനുവദിച്ചു

ശ്രീലങ്കയുടെ മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെക്ക് കൊളംബോ കോടതി ചൊവ്വാഴ്ച ജാമ്യം അനുവദിച്ചു. സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തു എന്നാരോപിച്ചുള്ള കേസിലാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. ഒരു സ്വകാര്യ വിദേശ യാത്രയ്ക്കായി 1.66 കോടി രൂപ സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന കേസിലെ പ്രതിയായ മുൻ പ്രസിഡന്റിന് 50 ലക്ഷം രൂപയുടെ മൂന്ന് ആൾജാമ്യത്തിലാണ് ജാമ്യം ലഭിച്ചത്. ഒക്ടോബർ 29-ന് കേസ് വീണ്ടും പരിഗണിക്കും.

വെള്ളിയാഴ്ച അറസ്റ്റിലായ വിക്രമസിംഗെ ദേശീയ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നാണ് സൂം വഴി കോടതിയിൽ ഹാജരായത്. അദ്ദേഹത്തിന്റെ നാല് കൊറോണറി ധമനികളിൽ മൂന്നെണ്ണം അടഞ്ഞിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ ആരോഗ്യ രേഖകൾ കോടതിയിൽ സമർപ്പിച്ചു. അറസ്റ്റിന് ശേഷം, ഒന്നിലധികം ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആദ്യം ജയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് മെഡിക്കൽ പരിശോധനകൾക്ക് ശേഷം ദേശീയ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

Share Email
Top