ന്യൂഡല്‍ഹി: തെരുവുകളില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ പിചിച്ച് വന്ധീകരണം നടത്തിയും പ്രതിരോധ കുത്തിവെയ്പുകള്‍ ചെയ്ത ശേഷവും തിരികെ വിടണമെന്നു സുപ്രീം കോടതി. ഡല്‍ഹിയിലെ തെരുവുനായ പ്രശ്‌നം സംബന്ധിച്ച് കേസ് പരിഗണിച്ച ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്തീപ് മേഹ്ത, ജസ്റ്റിസ് എന്‍.വി. അഞ്ജാരിയ എന്നിവരടങ്ങിയ മൂന്നംഗ ബഞ്ചാണ് വിധി പ്രസ്താവിച്ചത്.
രാജ്യതലസ്ഥാനത്തെയും സമീപ പ്രദേശങ്ങളിലേയും തെരുവു നായ്ക്കളെ എട്ടാഴ്ച്ചയ്ക്കുള്ളില്‍ ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന കോടതി വിധിക്കെതിരേ നായപ്രേമകള്‍ നല്കിയ റിവ്യു ഹര്‍ജി പരിഗണിച്ചപ്പോഴാണ് ഇത്തരത്തിലൊരു ഭേഗതിയുമായി വിധി പ്രസ്താവിച്ചത്. പേവിഷബാധയുളളയേയും അക്രമകാരികളായവയേയും പ്രത്യേകം ഷെല്‍ട്ടറുകളില്‍ പാര്‍പ്പിക്കണം.
പൊതു സ്ഥലങ്ങളില്‍ തെരുവുനായകള്‍ക്ക് ഭക്ഷണം നല്കരുത്. ഇവയ്്ക്ക് ഭക്ഷണം നല്കുന്നതിനായി പ്രത്യേക കേന്ദ്രങ്ങള്‍ ഒരുക്കണം. നിയമം മറികടന്ന് പൊതു സ്ഥലങ്ങളില്‍ നായകള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. തെരുവുനായകളുടെ കാര്യത്തില്‍ രാജ്യത്ത് ഏകീകൃത നയം ആവിഷ്‌കരിക്കാനുള്ള നടപടിയുമായി സുപ്രീംകോടതി മുന്നോട്ടു പോകുകയാണ്.
Stray dogs should be caught and released after sterilization: Bhegatati in court verdict